'ഇവിടുത്തെ അധികാര വര്‍ഗ്ഗം ചോദ്യം ചെയ്യപ്പെടും..'; വക്കീല്‍ വേഷത്തില്‍ സുരേഷ് ഗോപി, 'ജെഎസ്‌കെ' ജൂണില്‍

കേന്ദ്രമന്ത്രി ആയതിന് ശേഷം സുരേഷ് ഗോപി എത്തുന്ന പുതിയ ചിത്രം ‘ജെഎസ്‌കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’യുടെ മോഷന്‍ പോസ്റ്റര്‍ പുറത്ത്. സുരേഷ് ഗോപിയുടെ ശക്തമായ ഡയലോഗുകളോട് കൂടിയ മോഷന്‍ പോസ്റ്റര്‍ ടീസര്‍ ശ്രദ്ധ നേടുകയാണ്. ജൂണ്‍ 20ന് ആണ് ചിത്രം ആഗോള റിലീസ് ആയി തിയേറ്ററുകളില്‍ എത്തുക.

അനുപമ പരമേശ്വരന്‍, ദിവ്യപിള്ള, ശ്രുതി രാമചന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ നായികാകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കാര്‍ത്തിക് ക്രിയേഷന്‍സുമായി സഹകരിച്ച് കോസ്മോസ് എന്റര്‍ടെയ്ന്‍മെന്റ് നിര്‍മിക്കുന്ന ചിത്രത്തിന്റെ നിര്‍മാതാവ് ജെ. ഫനീന്ദ്ര കുമാര്‍ ആണ്. അതിശക്തമായ പ്രമേയം അവതരിപ്പിക്കുന്ന ഒരു കോര്‍ട്ട് റൂം ഡ്രാമ ആയാണ് സിനിമ എത്തുക.

സുരേഷ് ഗോപിയുടെ മകന്‍ മാധവ് സുരേഷും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. അസ്‌കര്‍ അലി, ബൈജു സന്തോഷ്, ജയന്‍ ചേര്‍ത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രന്‍, രജിത് മേനോന്‍, നിസ്താര്‍ സേട്ട്, രതീഷ് കൃഷ്ണന്‍, ഷഫീര്‍ ഖാന്‍, മഞ്ജുശ്രീ നായര്‍, ജയ് വിഷ്ണു, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശര്‍മ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

സേതുരാമന്‍ നായര്‍ കങ്കോള്‍ ആണ് ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: സജിത് കൃഷ്ണ, കിരണ്‍ രാജ്, ഹുമയൂണ്‍ അലി അഹമ്മദ്, ഛായാഗ്രഹണം: രണദിവേ, എഡിറ്റിങ്: സംജിത് മുഹമ്മദ്, പശ്ചാത്തല സംഗീതം: ജിബ്രാന്‍, സംഗീതം: ഗിരീഷ് നാരായണന്‍.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്