സുരേഷ് ഗോപി - ലാല്‍ കൂട്ടുകെട്ട് വീണ്ടും; ഒന്നിക്കുന്നത് നിഥിന്‍ രണ്‍ജി പണിക്കര്‍ ചിത്രത്തില്‍

തെങ്കാശിപ്പട്ടണത്തിലൂടെ മലായാളികളെ ഏറെ ചിരിപ്പിച്ചവരാണ് സുരേഷ് ഗോപി ലാല്‍ കൂട്ടുകെട്ട്. ഇപ്പോഴിതാ ഈ കൂട്ടുകെട്ടില്‍ വീണ്ടുമൊരു ചിത്രം ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. കസബയ്ക്ക് ശേഷം നിഥിന്‍ രണ്‍ജി പണിക്കര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിലാണ് തുല്യ പ്രാധാന്യമുള്ള വേഷങ്ങളില്‍ ഇരുവരും എത്തുന്നത്.

ലേലത്തിന്റെ രണ്ടാം ഭാഗം ചെയ്യുന്നത് ചില സാങ്കേതിക കാരണങ്ങളാല്‍ നീട്ടിവെച്ചതിനേ തുടര്‍ന്നാണ് സുരേഷ് ഗോപിയെ വെച്ച് മറ്റൊരു ചിത്രം ചെയ്യാന്‍ നിഥിന്‍ തീരുമാനിച്ചിരിക്കുന്നത്. കാടിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന ഈ ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ ഇടുക്കിയുടെ ഉള്‍നാടന്‍ പ്രദേശങ്ങളാണ്. ഗുഡ്ലൈന്‍ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ എം.കെ. നാസര്‍ നിര്‍മ്മിക്കുന്ന പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആഗസ്റ്റ് അവസാനം ആരംഭിക്കും.

ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് ഭയാനകം, രൗദ്രം 2019 എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകനായ നിഖില്‍ എസ്. പ്രവീണാണ്. എഡിറ്റര്‍ : മന്‍സൂര്‍ മുത്തൂട്ടി, കോസ്റ്റ്യൂം ഡിസൈനര്‍ : നിസാര്‍ റെഹമത്ത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : സഞ്ജയ് പടിയൂര്‍, കലാസംവിധാനം : രാഖിന്‍.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ