വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പം തെലുങ്ക് ചിത്രത്തില്‍ സുരേഷ് ഗോപി? വാര്‍ത്തകള്‍ പിന്നിലെ സത്യം വെളിപ്പെടുത്തി താരം

വിജയ് ദേവരകൊണ്ട നായകനാകുന്നു “ഫൈറ്റര്‍” എന്ന പുതിയ ചിത്രത്തില്‍ സുരേഷ് ഗോപിയും ഭാഗമാകുന്നു എന്ന വാര്‍ത്തകളാണ് പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ദേവരകൊണ്ടയുടെ അച്ഛന്റെ വേഷത്തില്‍ സുരേഷ് ഗോപി എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് സുരേഷ് ഗോപിയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം ടീം.

സുരേഷ് ഗോപിയും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്ന ഒരു തെലുങ്ക് സിനിമയും ഒരുങ്ങുന്നില്ല. ഈ അഭ്യൂഹങ്ങള്‍ അടിസ്ഥാനരഹിതമാണ്. അങ്ങനെ ഒരു സിനിമ ഉണ്ടാവുകയാണെങ്കില്‍ അറിയിക്കും എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്.

സംവിധായകന്‍ പുരി ജഗന്നാഥിനോട് അടുത്തവൃത്തങ്ങളും പ്രചരിക്കുന്ന വാര്‍ത്തകള്‍ അഭ്യൂഹങ്ങളാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പ്രണയവും സ്‌പോര്‍ട്‌സും ഇടകലര്‍ന്ന പ്രമേയമുള്ള ഫൈറ്റര്‍ ചിത്രത്തില്‍ അച്ഛന്‍-മകന്‍ ബന്ധത്തിന്റെ ഊഷ്മളതയ്ക്കും പ്രാധാന്യം നല്‍കുന്നുണ്ട്.

ഒറ്റക്കൊമ്പന്‍ എന്ന ചിത്രത്തിലാണ് സുരേഷ് ഗോപി അഭിനയിക്കാനിരിക്കുന്നത്. അടുത്തിടെയാണ് നിതിന്‍ രഞ്ജി പണിക്കര്‍ ഒരുക്കുന്ന കാവല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്.

Latest Stories

ടി20 ലോകകപ്പിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടന

ആര്യാ രാജേന്ദ്രനും സച്ചിൻ ദേവിനുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്; നടപടി യദുവിന്റെ പരാതിയിൽ

വീണ്ടും അരളി ചെടി ജീവനെടുത്തു; ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ നിന്ന് അരളി പൂവ് പുറത്ത്

ദൈവത്തിന്റെ പോരാളികൾക്ക് ഇനിയും അവസരം, മുംബൈ ഇന്ത്യൻസ് പ്ലേ ഓഫിൽ എത്താനുള്ള വഴികൾ ഇത്; ആ ടീമുകൾക്ക് വേണ്ടി പ്രാർത്ഥനയിൽ ആരാധകർ

വിദ്വേഷ പ്രചാരണം; ബിജെപി ദേശീയാധ്യക്ഷൻ ജെപി നദ്ദ, വിജയേന്ദ്ര, അമിത് മാളവ്യ എന്നിവർക്കെതിരെ കേസ്

ദേഷ്യമല്ല സങ്കടമാണ്, 25 വര്‍ഷമായി നില്‍ക്കുന്ന ഇന്‍ഡസ്ട്രിയില്‍ നിന്നും ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല: കരണ്‍ ജോഹര്‍

ടി20 ലോകകപ്പ് 2024: 'ഗംഭീറിനെ മെന്ററായി നിയമിക്കൂ': വിദേശ ടീമിന് നിര്‍ദ്ദേശവുമായി വരുണ്‍ ആരോണ്‍

അയോധ്യയില്‍ രാമ ദര്‍ശനം നടത്തിയതിന്റെ പേരില്‍ പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടു; കടുത്ത അപമാനം നേരിട്ടു; കോണ്‍ഗ്രസ് വക്താവ് രാധിക ഖേര രാജിവെച്ചു

ടണ്‍ കണക്കിന് സാഹസികത നിറഞ്ഞ എന്റെ ബേബി ഡോള്‍..; കുഞ്ഞുമറിയത്തിന് ആശംസകളുമായി ദുല്‍ഖര്‍

"കങ്കണ C/O അബദ്ധം": പ്രതിപക്ഷത്തെ ആക്രമിക്കുന്നതിനിടെ ആളുമാറി പുലിവാല് പിടിച്ച് കങ്കണ