'എബ്രഹാം മാത്യു മാത്തന്റെ' വക വിഷു കൈനീട്ടം; 'പാപ്പാന്‍' സെറ്റിലെ വിഷു ആഘോഷം

ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സൂപ്പര്‍ ഹിറ്റ് സിനിമകളുടെ സംവിധായകന്‍ ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രമാണ് പാപ്പാന്‍. തിരഞ്ഞെടുപ്പ് തിരക്കുകള്‍ക്ക് ശേഷം പാപ്പാന്റെ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് സുരേഷ് ഗോപി. ചിത്രത്തിന്റെ സെറ്റിലെ വിഷു ആഘോഷിച്ചതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

സെറ്റിലെ അണിയറ പ്രവര്‍ത്തകര്‍ക്കെല്ലാം സുരേഷ് ഗോപി കൈനീട്ടം നല്‍കി. എബ്രഹാം മാത്യു മാത്തന്‍ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി ചിത്രത്തില്‍ വേഷമിടുന്നത്. സുരേഷ് ഗോപിയും മകന്‍ ഗോകുല്‍ സുരേഷും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് പാപ്പാന്‍. സണ്ണി വെയിന്‍, നൈല ഉഷ, നീത പിള്ള, ആശ ശരത്, കനിഹ, ചന്ദുനാഥ്, വിജയ രാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍ തുടങ്ങി വന്‍ താരനിരയാണ് അണിനിരക്കുന്നത്.

ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സിന്റെയും ക്യൂബ്‌സ് ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെയും ബാനറില്‍ ഒരുങ്ങുന്ന ചിത്രം ഡേവിഡ് കാച്ചപ്പിള്ളിയും ഷെരീഫ് മുഹമ്മദും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. റേഡിയോ ജോക്കിയും കെയര്‍ ഓഫ് സൈറാ ബാനു എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുമായ ആര്‍ജെ ഷാനാണ് പാപ്പാന് തിരക്കഥ ഒരുക്കുന്നത്. ഛായാഗ്രഹണം-അജയ് ഡേവിഡ് കാച്ചപ്പിള്ളി, എഡിറ്റിംഗ്-ശ്യാം ശശിധരന്‍.

സംഗീതം-ജേക്‌സ് ബിജോയ്, സൗണ്ട് ഡിസൈന്‍-വിഷ്ണു ഗോവിന്ദ്, ശ്രീശങ്കര്‍, ആര്‍ട്ട്-നിമേഷ് എം താനൂര്‍, മേക്കപ്പ്-റോണെക്‌സ് സേവ്യര്‍, കോസ്റ്റ്യൂം-പ്രവീണ്‍ വര്‍മ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-എസ് മുരുകന്‍, ചീഫ് അസോസിയേറ്റ്-ഡയറക്ടര്‍ സിബി ജോസ് ചാലിശ്ശേരി, സ്റ്റില്‍സ്-നന്ദു ഗോപാലകൃഷ്ണന്‍, ഡിസൈന്‍സ്-ഓള്‍ഡ് മങ്ക്‌സ്, പി.ആര്‍.ഒ-മഞ്ജു ഗോപിനാഥ്. ആഘോഷ് സിനിമാസും, ചാന്ദ് വി മൂവീസും ചേര്‍ന്നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ