ബിജു മേനോന് ഇരിക്കട്ടെ ഒരു കുതിരപ്പവന്‍..! സുരേഷ് ഗോപി കിടുക്കിയോ? 'ഗരുഡന്‍' എങ്ങനെ? പ്രേക്ഷക പ്രതികരണങ്ങള്‍

സുരേഷ് ഗോപി ചിത്രം ‘ഗരുഡന്’ മികച്ച പ്രതികരണങ്ങള്‍. ചിത്രത്തിന്റെ പ്രിവ്യു ഷോ ഇന്നലെ നടന്നിരുന്നു. കേരളത്തില്‍ രാവിലെ 9 മണിയോടെയാണ് ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനങ്ങള്‍ ആരംഭിച്ചത്. മികച്ച പ്രതികരണങ്ങള്‍ ചിത്രത്തിന് ആദ്യം മുതലേ ലഭിക്കുന്നത്. നവാഗതനായ അരുണ്‍ വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിന് മിഥുന്‍ മാനുവല്‍ തോമസ് ആണ് തിരക്കഥ ഒരുക്കിയത്.

മിഥുന്റെ മികവുറ്റ തിരക്കഥയില്‍ നന്നായി സംവിധാനം ചെയ്യപ്പെട്ടിരിക്കുന്ന ചിത്രമെന്നാണ് ചിത്രത്തെ കുറിച്ചുള്ള പൊതു അഭിപ്രായം. ആദ്യാവസാനം പിടിച്ചിരുത്തുന്ന ചിത്രമെന്നും തൃപ്തിപ്പെടുത്തുന്ന ക്ലൈമാക്‌സ് എന്നും മറ്റു ചിലര്‍ കുറിക്കുന്നു.

ബിജു മേനോന്റെ അഭിനയത്തെ വാഴ്ത്തിയും കമന്റുകള്‍ എത്തുന്നുണ്ട്. ”പടത്തില്‍ ഞെട്ടിച്ചത് ബിജു മേനോന്‍ ആണ്. ഇത് വരെ ചെയ്യാത്ത ടൈപ്പ് റോള്‍ ആണ്. തകര്‍ത്തിട്ടുണ്ട്.! പിന്നെ സിദ്ദിഖ്, ജഗദീഷ് ഒക്കെ സൂപ്പര്‍” എന്നാണ് ഒരാള്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

”മലയാളത്തില്‍ നല്ല സിനിമകള്‍ ഇറങ്ങുന്നില്ല എന്ന് പറഞ്ഞു നടന്നവര്‍ക്കൊക്കെ പറ്റിയ ഒരു വിഷ്വല്‍ ട്രീറ്റ് ആണ് ഈ ചിത്രം. ഒരിടവേളയ്ക്ക് ശേഷം പഴയ ആക്ഷന്‍ ഹീറോ സ്‌ക്രീനില്‍ ഇങ്ങനെ നിറയുമ്പോള്‍ കിട്ടുന്ന ആ സ്‌ക്രീന്‍ പ്രസന്‍സ് പറഞ്ഞറിയിക്കാന്‍ വയ്യ. ബിജു മേനോന്‍ , സിദ്ദിഖ്, അഭിരാമി, ദിലീഷ് പോത്തന്‍ എന്നിങ്ങനെ മറ്റനേകം താരങ്ങളും ചിത്രത്തിലുണ്ട്. ജെക്‌സ് ബിജോയ് യുടെ സംഗീതം വളരെ നന്നായിരുന്നു..” എന്നാണ് ഒരു ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നത്.

”സുരേഷ് ഗോപിയേ സൈഡ് ആക്കി കൊണ്ട് ബിജു മേനോന്‍ അന്യായ പെര്‍ഫോര്‍മന്‍സ്.. ജെക്സ് bejoy ഒരുക്കിയ bgm എല്ലാം nice..”, ”വൃത്തിയായി എക്‌സിക്യൂട്ട് ചെയ്ത ഒരു ത്രില്ലര്‍. ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നു. പതിഞ്ഞ താളത്തില്‍ തുടങ്ങുന്ന ഫസ്റ്റ് ഹാഫ്, സെക്കന്‍ഡ് ഹാഫ് നിങ്ങളെ ആവേശഭരിതരാക്കും, നല്ല ക്ലൈമാക്‌സും” എന്നിങ്ങനെയാണ് ചില പ്രതികരണങ്ങള്‍.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ