നിയമയുദ്ധത്തിന് ഒരുങ്ങി സുരേഷ് ഗോപിയും ബിജു മേനോനും; 'ഗരുഡന്‍' ചിത്രീകരണം ഉടന്‍

സുരേഷ് ഗോപി-ബിജു മേനോന്‍ കോമ്പോ വീണ്ടും. വലിയൊരു ഇടവേളയ്ക്ക് ശേഷം ഇരുതാരങ്ങളും ഒന്നിക്കുന്ന സിനിമ ‘ഗരുഡന്‍’ നവാഗതനായ അരുണ്‍ വര്‍മ്മ സംവിധാനം ചെയ്യും. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

മേജര്‍ രവിക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള അരുണ്‍ അമ്പതോളം ആഡ് ഫിലിമുകള്‍ ഒരുക്കി പ്രശസ്തനാണ്. കടുവ എന്ന ചിത്രത്തിലെ ‘പാലാപ്പള്ളി തിരുപ്പള്ളി’ എന്ന സൂപ്പര്‍ ഹിറ്റ് ഗാനത്തിന്റെ മ്യൂസിക്ക് വീഡിയോ, ‘കാപ്പ’ സിനിമയുടെ പ്രമോ ഗാനം എന്നിവ ചിത്രീകരിച്ചതും അരുണ്‍ വര്‍മ്മയാണ്.

ലീഗല്‍ ത്രില്ലര്‍ എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രമാകും ഗരുഡന്‍. നിയമത്തിന്റെ തലനാരിഴ കീറി മുറിക്കുന്ന ചിത്രം പ്രേക്ഷകര്‍ക്ക് ഏറെ പുതുമയും, ആകാംക്ഷയും നല്‍കുന്നതായിരിക്കും. നടി അഭിരാമി ഈ ചിത്രത്തില്‍ ഒരു മുഖ്യ കഥാപാത്രമായി എത്തും.

സിദ്ദിഖ്, ജഗദീഷ്, ദിലീഷ് പോത്തന്‍, തലൈവാസല്‍ വിജയ്, ദിവ്യാ പിള്ള, മേജര്‍ രവി, ജയിസ് ജോസ്, നിഷാന്ത് സാഗര്‍, രഞ്ജിത്ത് കാല്‍പ്പോള്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സംവിധായകന്‍ മിഥുന്‍ മാനുവലിന്റേതാണ് തിരക്കഥ.

Latest Stories

IPL 2024: കിരീടമില്ലാത്ത രാജാവിന് ശാപമോക്ഷത്തിന്റെ വാതായങ്ങളിലേക്കുള്ള വഴിവിളക്കാകാന്‍ ആ ഊര്‍ജ്ജം

സ്വകാര്യ ചിത്രങ്ങൾ ചോർന്നത് തൃഷയുടെ അറിവോടെ; അതുകൊണ്ടാണ് അവർ പരാതി നൽകാഞ്ഞത്; വെളിപ്പെടുത്തലുമായി സുചിത്ര

ആർസിബിയുടെ വിജയത്തിന്റെ ക്രെഡിറ്റ് ധോണിക്ക് നൽകി ഡികെ, ആരാധകരെ അത്ഭുതപ്പെടുത്തി ആർസിബി താരം

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കളിക്കാന്‍ ഇന്ത്യന്‍ സൂപ്പര്‍ താരത്തെ ക്ഷണിച്ച് ഷാഹിദ് അഫ്രീദി

ആ ഒറ്റ കാരണം കൊണ്ടാണ് പ്ലേ ഓഫ് എത്താതെ ഞങ്ങൾ മടങ്ങുന്നത്, അല്ലെങ്കിൽ ഇത്തവണയും കപ്പ് ഷെൽഫിൽ ഇരിക്കുമായിരുന്നു; ഋതുരാജ് ഗെയ്‌ക്‌വാദ്

പൊള്ളുന്ന മഞ്ഞലോഹം! സ്വർണം വന്ന വഴി...

ബിക്കിനി ചേരുമോ എന്നറിയാൻ സംവിധായകന്റെ മുന്നില്‍ വച്ച് വസ്ത്രം അഴിക്കാൻ പറഞ്ഞു; കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് വെളിപ്പെടുത്തി ബിഗ് ബോസ് താരം ജാസ്മിൻ

മുണ്ട'ക്കയ'ത്തില്‍ വീഴാതെ സോളറിലെ ഉപകഥാപാത്രങ്ങള്‍

വിജയത്തിന്റെ ക്രെഡിറ്റ് കോഹ്‌ലിക്ക് കൊടുക്കാൻ പറ്റില്ല , അത് ആ താരത്തിന് അവകാശപ്പെട്ടതാണ്; ഫാഫ് ഡു പ്ലെസിസ് പറയുന്നത് ഇങ്ങനെ

നിറങ്ങൾക്കിടയിലൂടെ ചെറിയ ലോകത്തിന്റെ വലിയ കാഴ്ചകൾ കാണുന്ന പെൺകുട്ടി; സംസ്ഥാന പുരസ്‌കാര ജേതാക്കളായ തന്മയ സോളും ജിന്റോ തോമസും ഒന്നിക്കുന്നു