സുരേഷ് ഗോപിയുടെ നിയമയുദ്ധം വിജയിച്ചോ? 'ഗരുഡന്റെ' നിലയെന്ത്? ഫൈനല്‍ കളക്ഷന്‍ പുറത്ത്; റിപ്പോര്‍ട്ട്

ഈ വര്‍ഷം പുറത്തിറങ്ങിയ മലയാള ചിത്രങ്ങളില്‍ ഹിറ്റ്് ആയ സിനിമകളില്‍ ഒന്നാണ് ‘ഗരുഡന്‍’. സുരേഷ് ഗോപിയും ബിജു മേനോനും പ്രധാന വേഷത്തില്‍ എത്തിയ ചിത്രത്തിന്റെ ഫൈനല്‍ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുകയാണ് ട്രേഡ് അനലിസ്റ്റുകള്‍. ഗരുഡന്‍ ആകെ നേടിയത് 26.5 കോടി രൂപയാണ് എന്ന് ഫ്രൈഡേ മാറ്റ്‌നി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കേരളത്തില്‍ നിന്ന് ഗരുഡന്‍ 16.25 കോടി രൂപയും ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളില്‍ നിന്ന് 1.25 കോടിയും വിദേശത്ത് നിന്ന് ഒമ്പത് കോടിയുമാണ് ആകെ നേടിയിരിക്കുന്നത്. ഗരുഡന്‍ ഒരു ക്രൈം ത്രില്ലര്‍ ചിത്രമായിട്ടായിരുന്നു പ്രദര്‍ശനത്തിന് എത്തിയത്. അരുണ്‍ വര്‍മയാണ് സംവിധാനം.

ഡിസിപി ഹരീഷ് മാധവ് ഐപിഎസ് ആയാണ് സുരേഷ് ഗോപി ചിത്രത്തില്‍ വേഷമിട്ടത്. നിഷാന്ത് കുമാര്‍ എന്ന കഥാപത്രത്തെയാണ് ബിജു മേനോന്‍ അവതരിപ്പിച്ചത്. മിഥുന്‍ മാനുവേല്‍ തോമസ് തിരക്കഥയെഴുതിയ ഗരുഡന്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് നിര്‍മിച്ചത്.

സമീപകാലത്ത് മലയാളത്തിലുള്ള മികച്ച ത്രില്ലര്‍ സിനിമ എന്നാണ് ഗരുഡന്‍ കണ്ടവര്‍ അഭിപ്രായപ്പെട്ടത്. സുരേഷ് ഗോപിയുടെയും ബിജു മേനോന്റെയും ചിത്രത്തിലെ പ്രകടനത്തെയും പ്രേക്ഷകര്‍ പ്രശംസിച്ചിരുന്നു. മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് ചിത്രം ശ്രദ്ധിക്കപ്പെട്ടത്.

അഭിരാമി, സിദിഖ്, ജഗദീഷ്, ദിലീഷ് പോത്തന്‍, തലൈവാസല്‍ വിജയ്, ദിവ്യ പിള്ള, മേജര്‍ രവി, ജയിംസ് ജോസ്, നിഷാന്ത് സാഗര്‍, രഞ്ജിത്ത് കാല്‍പ്പോള്‍, സാദ്ധിഖ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി. ഛായാഗ്രാഹണം അജയ് ഡേവിഡ് കാച്ചപ്പിളളിയാണ്. ജേക്‌സ് ബിജോയ് ആണ് സംഗീതം ഒരുക്കിയത്.

Latest Stories

IND VS ENG: എന്നെ കൊണ്ട് ഒന്നും നടക്കില്ലെന്ന് പറഞ്ഞവർക്കുള്ള മറുപടി; ഇംഗ്ലണ്ടിനെതിരെ ശുഭ്മാൻ ഷോ

വീണ ജോര്‍ജിന് ദേഹാസ്വാസ്ഥ്യം; കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി

സംസ്ഥാനത്ത് കാക്കളില്‍ വരെ പക്ഷിപ്പനി; നിയന്ത്രിക്കാന്‍ കഴിയാത്ത വിധം; കേന്ദ്ര സഹായം ആവശ്യമെന്ന് ജെ ചിഞ്ചുറാണി

അംഗീകരിക്കേണ്ട സന്ദര്‍ഭത്തില്‍ അതും വിമര്‍ശിക്കേണ്ട സന്ദര്‍ഭത്തില്‍ അതും ചെയ്യുന്നു; എം സ്വരാജിനെ വിമര്‍ശിച്ച് മീഡിയ വണ്‍ എഡിറ്റര്‍

IND VS ENG: പൂ പറിക്കുന്ന ലാഘവത്തിൽ ക്യാപ്റ്റൻ ​ഗിൽ, കുതിപ്പ് ഇരട്ട ശതകം താണ്ടി, ഇന്ത്യ മികച്ച സ്കോറിലേക്ക്

എല്ലാം മന്ത്രിമാര്‍ പറഞ്ഞു, തനിക്ക് ഒന്നും പറയാനില്ലെന്ന് മുഖ്യമന്ത്രി; വീഴ്ച സമ്മതിക്കാതെ ആരോഗ്യമന്ത്രി

മികച്ച കവർ ഡ്രൈവ് കളിക്കുന്ന കളിക്കാരുടെ പട്ടിക: ഗവാസ്കറിന്റെ തിരഞ്ഞെടുപ്പിൽ ക്രിക്കറ്റ് പ്രേമികൾക്ക് കൗതുകം

സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ സംസ്ഥാന വ്യാപകമായി കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

സച്ചിനോ കോഹ്‌ലിയോ അല്ല!!, താൻ കണ്ടവരിലും നേരി‌ട്ടവരിലും വെച്ച് ഏറ്റവും മികച്ച കളിക്കാരെ തിരഞ്ഞെടുത്ത് കുക്ക്

ദീപിക പദുകോണിന് ഹോളിവുഡ് വാക്ക് ഓഫ് ഫെയിം ബഹുമതി, ചരിത്ര നേട്ടത്തിൽ എത്തുന്ന ആദ്യ ഇന്ത്യൻ താരം