ടെസ്റ്റ് നെഗറ്റീവ്, ക്വാറന്റൈന്‍ കാലാവധി അവസാനിച്ചു; സന്തോഷവാര്‍ത്ത പങ്കുവെച്ച് സുരാജ് വെഞ്ഞാറമൂട്

വെഞ്ഞാറമൂട് സിഐയുടെ കോവിഡ് ടെസ്റ്റ് നെഗറ്റീവായതോടെ ക്വാറന്റൈന്‍ കാലാവധി അവസാനിച്ച സന്തോഷം പങ്കുവെച്ച് നടന്‍ സുരാജ് വെഞ്ഞാറമൂട്. സ്റ്റേഷനിലെ റിമാന്‍ഡ് പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കൃഷിയിറക്കല്‍ ചടങ്ങിന്റെ ഭാഗമായി വെഞ്ഞാറമൂട് സ്റ്റേഷനിലെ പൊലീസുകാര്‍ക്കൊപ്പം നടനും വാമനപുരം എംഎല്‍എ എ.ഡി.കെ മുരളിയും പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഇതേ തുടര്‍ന്നാണ് താരം ഹോം ക്വാറന്റൈനിലായത്.

സുരാജ് വെഞ്ഞാറമ്മൂടിന്റെ കുറിപ്പ്:

പ്രിയപ്പെട്ടവരെ,

വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട ഒരു പ്രതിയ്ക്ക് കോവിഡ് പോസിറ്റീവ് ആയത് കൊണ്ട് ഞാനും, എംഎല്‍എയും, നെല്ലനാട് പഞ്ചായത്ത് പ്രസിഡന്റും ഉള്‍പ്പടെ പങ്കെടുത്ത വെഞ്ഞാറമൂട് SCB ആരംഭിച്ച സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായ കൃഷി ഇറക്കല്‍ ചടങ്ങില്‍ വെഞ്ഞാറമൂട് സിഐയും പങ്കെടുത്ത കാരണത്താല്‍ സെക്കന്‍ഡറി കോണ്ടാക്ട് ലിസ്റ്റില്‍ പെട്ട് ഞാനും മറ്റുള്ളവരും ഹോം ക്വാറന്റൈനിലേക്ക് പോയ വിവരം എല്ലാവരേയും അറിയിച്ചിരുന്നു.

ഇപ്പോള്‍ വെഞ്ഞാറമൂട് സിഐയുടെ റിസള്‍ട്ട് നെഗറ്റീവായി കണ്ടെത്തിയതിനാല്‍ സിഐയും സെക്കന്‍ഡറി കോണ്ടാക്ടില്‍ ഉള്ള ഞങ്ങളും നിരീക്ഷണത്തില്‍ നിന്നും മോചിതരായെങ്കിലും തുടര്‍ന്നും ഏഴ് ദിവസം കൂടെ നിരീക്ഷണത്തില്‍ ഇരിക്കാന്‍ തീരുമാനിച്ചു, ആ നിരീക്ഷണ കാലാവധി ഇന്നലെ ജൂണ്‍ 5 ന് അവസാനിച്ച വാര്‍ത്തയും ഞാന്‍ നിങ്ങളുമായും പങ്കുവയ്ക്കുന്നു.

ഹോം ക്വാറന്റൈന്‍ ആയ വാര്‍ത്തയറിഞ്ഞ് നാട്ടില്‍ നിന്നും, ഇതര സംസ്ഥാനങ്ങളില്‍ നിന്നും, വിദേശത്ത് നിന്നും ഫോണില്‍ വിളിച്ചും, മറ്റന്വേക്ഷണങ്ങളിലൂടെയും സ്‌നേഹവും, സൗഹൃദവും, കരുതലും പങ്കുവച്ചവര്‍ നിരവധിയാണ്. വിളിച്ചാല്‍ ബുദ്ധിമുട്ടാകുമോയെന്ന ധാരണയില്‍ മറ്റുതരത്തില്‍ കാര്യങ്ങള്‍ അന്വേക്ഷിച്ചറിഞ്ഞവരും ഉണ്ട്.

എല്ലാവരുടെയും സ്‌നേഹം ഒരിക്കല്‍ കൂടി അനുഭവിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം പറഞ്ഞറിയിക്കാനാകാത്തതാണ്.
നന്ദി പറഞ്ഞ് പിരിയേണ്ടവരല്ലല്ലോ നമ്മളൊക്കെ തമ്മില്‍ എന്നത് കൊണ്ട് ഞാനതിന് തുനിയുന്നില്ല.

സ്‌നേഹപൂര്‍വ്വം
സുരാജ് വെഞ്ഞാറമൂട്

Latest Stories

വോയിസ് ശരിയല്ലെന്ന് പറഞ്ഞ് വേറെ ആളുകളാണ് തന്റെ ശബ്‌ദം നൽകുന്നതെന്ന വിഷമം കാവ്യയ്ക്കുണ്ടായിരുന്നു: കമൽ

കോഴ്സ് തുടങ്ങി നാലു മാസം കഴിഞ്ഞാണു ഞാനൊരു നടിയാണെന്നു സഹപാഠികൾക്കു മനസ്സിലായത്: അഭിരാമി

'താനെന്ന് സൂപ്പർ സ്റ്റാറായി അന്ന് തന്റെ പണി പാളി..'; ഡേവിഡ് പടിക്കലായി ടൊവിനോ; കൂടെ ഭാവനയും; 'നടികർ' ട്രെയ്‌ലർ പുറത്ത്

പല കാരണം കൊണ്ടും സിനിമയിൽ അവഗണിക്കപ്പെടും, അത് ചിലപ്പോൾ ആരുടെയെങ്കിലും കാമുകിയെ കാസ്റ്റ് ചെയ്യാനായിരിക്കാം..: പ്രിയങ്ക ചോപ്ര

എത്രയോ വർഷങ്ങളായിട്ട് സർക്കാരിന് ലാഭം ഉണ്ടാക്കിക്കൊടുത്ത ആളാണ് ഞാൻ, എന്റെ സിനിമകളെ ടാർഗറ്റ് ചെയ്യുന്നത് എല്ലാവരെയും ബാധിക്കുന്ന കാര്യം: ദിലീപ്

കാണുമ്പോൾ ഒരു രസമൊക്കെ ഉണ്ട് എന്നത് സത്യം തന്നെയാണ്, ഇന്നത്തെ ജേക്ക് ഫ്രേസർ അടിച്ച അടി ഇന്ത്യൻ ക്രിക്കറ്റിന്റെ മരണമണി; വരാനിരിക്കുന്നത് വമ്പൻ അപകടം; സംഭവം ഇങ്ങനെ

വദ്രയുടെ മോഹവും അമേഠിയിലെ കോലാഹലവും ഉറഞ്ഞുതുള്ളുന്ന സ്മൃതിയും!

കേരളം കഴിഞ്ഞു, ഇനി കാണാനുള്ളത് യുപിയിലെ കോണ്‍ഗ്രസ് ഒളിപ്പോര്

വസ്ത്രം മാറുമ്പോള്‍ വാതില്‍ തകര്‍ക്കാന്‍ ശ്രമിച്ചു, നിര്‍മ്മാതാവ് മേക്കപ്പ് റൂമില്‍ പൂട്ടിയിട്ടു.. അഞ്ച് മാസത്തെ ശമ്പളവും തന്നിട്ടില്ല: നടി കൃഷ്ണ

വീട്ടുജോലിക്കാരിയുടെ ആത്മഹത്യാ ശ്രമം; 'കങ്കുവ' നിർമ്മാതാവ് കെ ഇ ജ്ഞാനവേല്‍ രാജയ്‌ക്കെതിരെ കേസ്