പുതിയ പേരില്‍ ഓസ്‌കര്‍ എങ്ങാനും കിട്ടിയാലോ? പേര് മാറ്റി സുരഭി ലക്ഷ്മി!

പേരില്‍ പുതിയ മാറ്റങ്ങളുമായി നടി സുരഭി ലക്ഷ്മി. തന്റെ പേരുകളിലെ അക്ഷരങ്ങളില്‍ ഒരു K കൂട്ടിച്ചേര്‍ത്തിരിക്കുകയാണ് സുരഭി ഇപ്പോള്‍ പറയുന്നത്. Surabhi Laksmi എന്ന പേര് Surabhi Lakkshmi എന്നാണ് സുരഭിയുടെ പുതിയ പേര്. ന്യൂമറോളി പ്രകാരമാണ് പേരില്‍ ഒരക്ഷരം കൂട്ടി പരിഷ്‌കരിച്ചിരിക്കുന്നത്. തന്റെ സുഹൃത്ത് പറഞ്ഞതിനെ തുടര്‍ന്നാണ് പേരിലെ ഈ മാറ്റം എന്നാണ് സുരഭി പറയുന്നത്.

പേരിന് ഒരു പവര്‍ കൂട്ടാനാണ് പേര് മാറ്റിയത്. ഈ പേര് വച്ച് നാഷണല്‍ അവാര്‍ഡ് ഒക്കെ കിട്ടി, പേര് മാറ്റിയാല്‍ ഓസ്‌കര്‍ കിട്ടിയാലോ എന്ന് സുഹൃത്ത് മധു ശങ്കര്‍ ചോദിച്ചു. അപ്പോള്‍ തനിക്ക് രസം തോന്നി. അങ്ങനെയാണ് സംഖ്യാശാസ്ത്ര പ്രകാരം ഒരു K കൂട്ടിച്ചേര്‍ത്തത് എന്നാണ് സുരഭി മനോരമ ഓണ്‍ലൈനോട് പ്രതികരിച്ചിരിക്കുന്നത്.

നേരത്തെ സുരേഷ് ഗോപി, സംവിധായകന്‍ ജോഷി, നടന്‍ ദിലീപ്, നടിമാരായ ലെന, റോമ എന്നിവര്‍ തങ്ങളുടെ പേരില്‍ ഒരു അക്ഷരം കൂട്ടിച്ചേര്‍ത്ത് പരിഷ്‌കാരങ്ങള്‍ വരുത്തിയിരുന്നു. അതേസമയം, ഗെറ്റ് സെറ്റ് ബേബി എന്ന ചിത്രമാണ് സുരഭിയുടെതായി ഇനി തിയേറ്ററുകളില്‍ എത്താനിരിക്കുന്നത്. പൊരിവെയില്‍, അവള്‍, ജ്വാലാമുഖി, അനുരാധ ക്രൈം നമ്പര്‍ 59/2019 എന്നീ ചിത്രങ്ങളാണ് നടിയുടെതായി ഒരുങ്ങി കൊണ്ടിരിക്കുന്നത്.

റൈഫിള്‍ ക്ലബ്ബ് ആണ് സുരഭിയുടെതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയത്. ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രത്തില്‍ സൂസന്‍ എന്ന കഥാപാത്രമായാണ് സുരഭി വേഷമിട്ടത്. അടുത്തിടെ പുറത്തിറങ്ങിയ അജയന്റെ രണ്ടാം മോഷണം ചിത്രത്തിലെ മാണിക്യം എന്ന നടിയുടെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ