ജന്മദിനത്തില്‍ ഗൗരി കിഷന് സ്‌പെഷ്യല്‍ സമ്മാനം നല്‍കി സണ്ണി വെയ്ന്‍; വീഡിയോ

നടി ഗൗരി കിഷന് ജന്മദിനാശംസകള്‍ നേര്‍ന്ന് സണ്ണി വെയ്‌നും “അനുഗ്രഹീതന്‍ ആന്റണി” സിനിമ ടീമും. ഷൂട്ടിംഗിനിടെ ഒപ്പിയെടുത്ത മനോഹര നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോയാണ് പിറന്നാള്‍ സമ്മാനമായി സണ്ണി പങ്കുവെച്ചിരിക്കുന്നത്. പിന്നാലെ “താങ്ക് യൂ സോ മച്ച് സണ്ണിച്ചാ” എന്ന മറുപടിയും ഗൗരി നല്‍കിയിട്ടുണ്ട്.

ഗൗരി നായികയായി മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് അനുഗ്രഹീതന്‍ ആന്റണി. നവാഗതനായ പ്രിന്‍സ് ജോയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലക്ഷ്യ എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ എം. ഷിജിത്ത് ആണ് നിര്‍മ്മാണം.

https://www.instagram.com/p/CD-i-CHhhGr/

സിദ്ധിഖ്, ഇന്ദ്രന്‍സ്, സൂരജ് വെഞ്ഞാറമൂട്, ബൈജു സന്തോഷ്, ഷൈന്‍ ടോം ചാക്കോ, മാല പാര്‍വതി, മുത്തുമണി, മണികണ്ഠന്‍ ആചാരി, ജാഫര്‍ ഇടുക്കി തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. ജിഷ്ണു എസ് രമേശിന്റേയും അശ്വിന്‍ പ്രകാശിന്റെയും കഥയ്ക്ക് തിരക്കഥ ഒരുക്കിയിക്കുന്നത് നവീന്‍ ടി. മണിലാല്‍ ആണ്.

“96” തമിഴ് സിനിമയിലൂടെ ശ്രദ്ധേയായ താരമാണ് ഗൗരി. തൃഷയുടെ കുട്ടിക്കാലം അവതരിപ്പിച്ച ഗൗരി ഏറെ പ്രേക്ഷകപ്രീതി നേടിയിരുന്നു. വിജയ് ചിത്രം “മാസ്റ്റര്‍”ആണ് ഗൗരിയുടെതായി റിലീസിന് ഒരുങ്ങുന്നത്. വിക്രം “കര്‍ണന്‍” ആണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ