ഒറ്റ ദിവസം കൊണ്ട് 20 ലക്ഷം രൂപയാണ് ലഭിച്ചത് ; സോഷ്യൽ മീഡിയയ്ക്ക് നന്ദി അറിയിച്ച് സണ്ണി വെയ്ൻ

കോവിഡ്  മഹാമാരിക്കാലത്തും സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമാണ് നടൻ സണ്ണി വെയ്ൻ.

കഴിഞ്ഞ ദിവസം നടൻ ടിന്റു എന്ന ചെറുപ്പക്കാരൻ ചികിത്സയ്ക്കായി ബുദ്ധിമുട്ടുകയാണെന്ന  വിവരം ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. ടിന്റുവിനെയും കുടുംബത്തെയും സഹായിക്കണമെന്നും അഭ്യർത്ഥിച്ചിരുന്നു.

ഒറ്റ ദിവസം കൊണ്ട് 20 ലക്ഷം രൂപയാണ് സമാഹരിക്കാനായത് എന്ന് നടൻ പറയുന്നു.

സണ്ണിവെയ്നിന്റെ വാക്കുകൾ

കൊച്ചുകൊച്ചു പ്രതീക്ഷകളാണ്, ഈ കോവിഡ് കാലത്ത് നമ്മളെ അതി ജീവിക്കാൻ പ്രേരിപ്പിക്കുന്നത്.

ഇന്നലെ നമ്മുടെ പ്രിയ സഹോദരൻ ടിന്റുവിന്റെ ചികിത്സയ്ക്കുവേണ്ടി ഞാൻ ഫെയ്സ്ബുക്കിലൂടെ സഹായം അഭ്യർത്ഥിച്ചപ്പോൾ 20 ലക്ഷം രൂപയാണ് വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ നമുക്ക് എല്ലാവർക്കും ചേർന്ന് സമാഹരിക്കാനായത്. ഇതൊരു വലിയ കാര്യമാണ്.

നമ്മൾ ഒന്നിച്ചു നിന്നാൽ ഏതു വിഷമഘട്ടത്തിൽ തരണം ചെയ്യാം എന്നുള്ള തിരിച്ചറിവാണ് ഇത് എനിക്ക് നൽകിയത്.

ടിന്റുവിനെയും കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും എല്ലാവരോടും അറിയിച്ചിട്ടുണ്ട്.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്