സണ്ണി വെയ്‌ന്റെ 'അനുഗ്രഹീതന്‍ ആന്റണി' ഏപ്രിലില്‍ തിയേറ്ററുകളിലേക്ക്; റിലീസ് തിയതി പുറത്ത്

സണ്ണി വെയനും ഗൗരി കിഷനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന “അനുഗ്രഹീതന്‍ ആന്റണി”യുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. ഏപ്രില്‍ ഒന്നിന് ചിത്രം തിയേറ്ററുകളിലേക്ക് എത്തും. നവാഗതനായ പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രം ലക്ഷ്യ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ എം ഷിജിത്ത് ആണ് നിര്‍മ്മിക്കുന്നത്. 96 ഫെയിം ഗൗരി കിഷന്‍ ആദ്യമായി മലയാളത്തില്‍ എത്തുന്നു എന്ന പ്രത്യേകതയോടെയാണ് ചിത്രം എത്തുന്നത്.

സംഗീതത്തിനും പ്രണയത്തിനും കുടുംബ ബന്ധങ്ങള്‍ക്കുമെല്ലാം ഒരുപാട് പ്രാധാന്യമുള്ള കഥയുമായാണ് അനുഗ്രഹീതന്‍ ആന്റണി പ്രേക്ഷകരിലേക്കെത്തുന്നത്. അരുണ്‍ മുരളീധരന്‍ സംഗീത സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ ഗാന രചന നിര്‍വഹിച്ചിരിക്കുന്നത് മനു മഞ്ജിത്താണ്. ഹരിശങ്കര്‍ കെ.എസ് ആലപിച്ച കാമിനി എന്ന ഗാനം ഹിറ്റായിരുന്നു. ഇരുപ്പത്തിമൂന്നു മില്യണിലധികം ആളുകളാണ് ഗാനം കണ്ടത്.

ടോപ് സിങ്ങര്‍ ഫെയിം അനന്യ ദിനേശിന്റെ ശബ്ദത്തില്‍ വന്ന ബൗ ബൗ എന്ന ഗാനവും, വിനീത് ശ്രീനിവാസന്‍, ഹരിത ബാലകൃഷ്ണന്‍ എന്നിവര്‍ പാടിയ “നീയേ” എന്ന ഗാനവും പ്രേക്ഷകര്‍ സ്വീകരിച്ചിരുന്നു. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസറുകള്‍ക്കും ഒരു മില്യണിലധികം വ്യൂസ് ലഭിച്ചിരുന്നു. ജിഷ്ണു എസ് രമേശിന്റേയും, അശ്വിന്‍ പ്രകാശിന്റെയും കഥക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിക്കുന്നത് നവീന്‍ ടി മണിലാല്‍ ആണ്.

സിദ്ധിഖ്, ഇന്ദ്രന്‍സ്, സൂരജ് വെഞ്ഞാറമൂട്, ബൈജു സന്തോഷ്, ഷൈന്‍ ടോം ചാക്കോ, മാല പാര്‍വതി, മുത്തുമണി, മണികണ്ഠന്‍ ആചാരി, ജാഫര്‍ ഇടുക്കി തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സെല്‍വകുമാര്‍ ഛായാഗ്രഹണവും അപ്പു ഭട്ടതിരി എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. അരുണ്‍ വെഞ്ഞാറമൂട്-ആര്‍ട്ട് ഡയറക്ടര്‍. ശങ്കരന്‍ എ.എസ്, സിദ്ധാര്‍ത്ഥന്‍ കെ സി-സൗണ്ട് ഡിസൈന്‍, ബിജു ബെര്‍ണാഡ്-എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍, വിതരണം-ക്യാപിറ്റോള്‍ സ്റ്റുഡിയോസാണ്.

Latest Stories

ഐപിഎല്‍ 2024: ഒടുവില്‍ 24.75 കോടിയുടെ ലോട്ടറി അടിച്ചു, സണ്‍റൈസേഴ്‌സിനെ വീഴ്ത്തി കൊല്‍ക്കത്ത ഫൈനലില്‍

അഭിപ്രായ വ്യത്യാസമുണ്ട്, പക്ഷേ അതിക്രമം അംഗീകരിക്കാനാവില്ല; സ്വാതി മാലിവാളിനെ പിന്തുണച്ച് ലഫ്. ഗവര്‍ണര്‍ വികെ സക്‌സേന

സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ തുടരും; ബീച്ച് യാത്രകള്‍ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം

ഡ്രൈഡേ ഒഴിവാക്കാന്‍ ആലോചന; തീരുമാനം വരുമാന വര്‍ദ്ധനവ് ലക്ഷ്യമിട്ട്

ആശ്വാസം; അവശ്യമരുന്നുകളുടെ വില കുറച്ച് കേന്ദ്രം

മത്സ്യങ്ങൾ ചത്ത സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ; മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നിർദേശം

വിദ്യാ‍ർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: 5 ലക്ഷം രൂപ അടിയന്തര ധനസഹായം നൽകാൻ സർക്കാർ തീരുമാനം

മേയര്‍ ഉള്‍പ്പെടെയുള്ളവരുടെ ശമ്പളം 50 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം; സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന് വിമര്‍ശനം

ബിജെപിയ്ക്ക് എത്ര സീറ്റ് കിട്ടുമെന്ന് പ്രവചിച്ച് പ്രശാന്ത് കിഷോര്‍; 'പഴയ പകിട്ടില്ല മോദിയ്ക്ക്, പക്ഷേ അത്രയും സീറ്റുകള്‍ ബിജെപി നേടും'

ആകാശച്ചുഴിയിൽപെട്ട് സിംഗപ്പൂർ എയർലൈൻസ് വിമാനം; ഒരു മരണം, മുപ്പത്തിലധികം പേർക്ക് പരിക്ക്