സണ്ണി വെയ്നും ലുക്മാനും തമ്മിൽ പൊരിഞ്ഞ അടി; കാരണം തിരക്കി സോഷ്യൽ മീഡിയ

ഇന്നലെ രാത്രി മുതൽ സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയാണ് സിനിമ താരങ്ങളായ സണ്ണി വെയ്നും ലുക്മാൻ അവറാനും തമ്മിൽ നടന്ന അടി. ഹോട്ടൽ മുറിയിൽ ഇരു താരങ്ങളും തമ്മിൽ നടക്കുന്ന അടിയ്ക്കിടെ സുഹൃത്തുക്കൾ രണ്ട് പേരെയും മാറ്റി നിർത്താൻ  ശ്രമിക്കുന്നതും എന്നാൽ വീണ്ടും അടി നടക്കുന്നതും വീഡിയോയിൽ കാണാം.

ഇന്നലെ അർദ്ധ രാത്രി മുതൽ പ്രചരിക്കുന്ന വീഡിയോയെ സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങളും ചർച്ചകളുമാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. അപ്ലോഡ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ തന്നെ വീഡിയോ വൈറലായിരുന്നു.

സണ്ണിയും ലുക്മാനും ഒന്നിച്ചുള്ള പുതിയ സിനിമയുടെ പ്രൊമോഷന്റെ ഭാഗമാണെന്നും, ക്യാമറയുടെ ചലനവും മറ്റും നോക്കി സക്രിപ്റ്റഡായാണ് വീഡിയോ എടുത്തിരിക്കുന്നതെന്നുമാണ് കുറച്ചാളുകൾ പറയുന്നത്.പക്ഷേ സിനിമയെ കുറിച്ചുള്ള യാതൊരു വിവരങ്ങളും ഇതുവരെ പുറത്ത് വന്നിട്ടില്ല.

എന്നാൽ ഇത് ശരിക്കും നടന്ന അടിയാണെന്നും താരങ്ങൾ തമ്മിലുള്ള ഈഗോ പ്രശനമാണ് കാര്യങ്ങൾ വഷളാവാൻ കാരണമെന്നുമാണ് ചിലർ പറയുന്നത്. എന്തായാലും താരങ്ങൾ രണ്ടു പേരും പ്രതികരിക്കുന്നത് വരെ കാത്തിരിക്കുകയാണ് ആരാധക ലോകം.

Latest Stories

'വെൺമ നിലനിർത്താൻ ഉജാല മുക്കിയാൽ മതി, നന്മ നിലനിർത്താൻ വേണ്ടത് ജീവിത വിശുദ്ധി'; ഖദ‌‌ർ വിവാദത്തിൽ മാത്യു കുഴൽനാടൻ

20 ദിവസം നീളുന്ന ആക്ഷൻ ഷൂട്ട്, അഞ്ച് പാട്ടും മൂന്ന് ഫൈറ്റുമുളള സിനിമ, മോഹൻലാൽ ചിത്രത്തെ കുറിച്ച് അനൂപ് മേനോൻ

കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം പൊളിഞ്ഞ് വീണു; തകർന്ന് വീണത് പതിനാലാം വാർഡ്

ഓമനപ്പുഴയിലെ കൊലപാതകം; യുവതിയുടെ അമ്മ കസ്റ്റഡിയില്‍, കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയം

ഇടുക്കി മെഡിക്കൽ കോളേജിൽ ഗുരുതര വീഴ്ച; പുതിയ കെട്ടിടം പ്രവർത്തിക്കുന്നത് ഫയർ എൻഒസി ഇല്ലാതെ

സിനിമയെ സിനിമയായി മാത്രം കാണണം, അനിമൽ നിങ്ങളെ ആരും നിർബന്ധിച്ച് കാണിച്ചില്ലല്ലോ, വിമർശനങ്ങളിൽ മറുപടിയുമായി രഷ്മിക

നടപടി മുന്നിൽ കാണുന്നു, യൂറോളജി വകുപ്പിന്റെ ചുമതല ജൂനിയർ ഡോക്ടർക്ക് കൈമാറിയതായി ഡോ. ഹാരിസ് ചിറക്കൽ; 'എന്ത് ശിക്ഷയും ഏറ്റുവാങ്ങാൻ തയ്യാറാണ്'

മകളെ അച്ഛൻ കഴുത്തു ഞെരിച്ചു കൊന്നത് അമ്മയുടെ കൺമുൻപിൽ; സഹികെട്ട് ചെയ്ത് പോയതാണെന്ന് കുറ്റസമ്മതം

ഭീകരാക്രമണങ്ങൾക്കിടെ ഇന്ത്യൻ പൗരന്മാരെ തട്ടിക്കൊണ്ടുപോയത് അൽ ഖ്വയ്ദ അനുബന്ധ സംഘടന? മാലി സർക്കാരിനോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഇന്ത്യ

'ഡോ. ഹാരിസിൻ്റെ പരസ്യപ്രതികരണം ചട്ടലംഘനം, പക്ഷേ നടപടി വേണ്ട'; സിസ്റ്റത്തിന് വീഴ്ച ഉണ്ടെന്ന് അന്വേഷണ സമിതി, പർച്ചേസുകൾ ലളിതമാക്കണമെന്ന് ശുപാർശ