ഗ്രൗണ്ടില്‍ ക്രിക്കറ്റ് കളിച്ച് ഭാസിയും ബാലുവും; 'സുമേഷ് ആന്റ് രമേഷ്' ഫസ്റ്റ്‌ലുക്ക്

ശ്രീനാഥ് ഭാസിയും ബാലു വര്‍ഗീസും ഒന്നിക്കുന്ന പുതിയ ചിത്രം “സുമേഷ് ആന്റ് രമേഷ്” ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്. തിരക്കഥാകൃത്ത് സനൂപ് തൈക്കുടം സംവിധാനം ചെയ്യുന്ന ചിത്രം വൈറ്റ്‌സാന്‍ഡ് മീഡിയ ഹൗസ് പ്രൊഡക്ഷന്റെ ബാനറില്‍ ഫരീദ് ഖാനും കെഎല്‍7 എന്റര്‍ടെയ്ന്‍മെന്റ്‌സും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

ഗ്രൗണ്ടില്‍ ക്രിക്കറ്റ് കളിക്കുന്ന യുവാക്കളായാണ് ഫസ്റ്റ്‌ലുക്കില്‍ ശ്രീനാഥ് ഭാസിയും ബാലു വര്‍ഗീസും പ്രത്യക്ഷപ്പെടുന്നത്. നാട്ടിന്‍പുറത്തുള്ള രണ്ട് യുവാക്കളുടെ കഥയാണ് ചിത്രം പറയുക എന്നത് പോസ്റ്ററില്‍ നിന്നും വ്യക്തമാണ്.

സനൂപ് തൈക്കുടവും ജോസഫ് വിജേഷും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഷാലീല്‍ അസീസ്, ഷിബു എന്നിവര്‍ സഹനിര്‍മ്മാതാക്കളാണ്. യാക്‌സാന്‍ ഗാരി പെരേര, നേഹ നായര്‍ എന്നിവര്‍ ചേര്‍ന്നാണ് സംഗീതമൊരുക്കുന്നത്.

https://www.instagram.com/p/B8MAIcJHC31/

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം