'ബ്രില്ല്യന്റ് കണ്‍സെപ്റ്റ്'; മികച്ച പ്രതികരണം നേടി സുല്ലിന്റെ ട്രെയിലര്‍

ഫ്രൈഡേ ഫിലിം ഹൗസ് എക്സ്പിരിമെന്റ്സ് നിര്‍മ്മിക്കുന്ന പുതിയ ചിത്രം സുല്ലിന്റെ ട്രെയിലര്‍ യൂട്യൂബില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ട്രെന്‍ഡിംഗില്‍ 36 ാം സ്ഥാനത്ത് ഇടം പിടിച്ചിരിക്കുന്ന വീഡിയോയ്ക്ക് മികച്ച അഭിപ്രായമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. ബ്രില്ല്യന്‌റ് കണ്‍സെപ്റ്റ് ആണെന്നും പുതുമ മണക്കുന്നു, ചിത്രത്തിനായി വെയ്റ്റിംഗ് എന്നൊക്കെയാണ് കമന്റുകള്‍. 5.3 കെ ലൈക്കുകളും ട്രെയിലറിന് ലഭിച്ചിട്ടുണ്ട്. അതേസമയം, ഭീതിയുടെയും ആശങ്കയുടെയും മുള്‍മുനയില്‍ പ്രേക്ഷകനെ എത്തിക്കുന്നതാണ് ട്രെയിലര്‍.

ത്രില്ലര്‍ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ വിഷ്ണു ഭരദ്വാജാണ്. ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നത് മാസ്റ്റര്‍ വാസുദേവാണ്. ഫ്രൈഡേ ഫിലിംസ് അവതരിപ്പിക്കുന്ന പന്ത്രണ്ടാമത്തെ പുതുമുഖ സംവിധായകനാണ് വിഷ്ണു യു സര്‍ട്ടിഫിക്കറ്റാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്.

ഒരു സൂപ്പര്‍താരചിത്രത്തിന്റെ രണ്ടു സീനുകള്‍ ചിത്രീകരിക്കാന്‍ വരുന്ന ചെലവിനെക്കാള്‍ കുറഞ്ഞ ചെലവിലാണ് സുല്ലിന്റെ നിര്‍മ്മാണം എന്നത് എടുത്തുപറയേണ്ട വസ്തുതയാണ്.

പുതുമുഖങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കുക എന്ന ലക്ഷ്യത്തോടെ വിജയ് ബാബു ആരംഭിച്ച ഫ്രൈഡേ ഫിലിം ഹൗസ് എക്സ്പിരിമെന്റസിന്റെ ആദ്യ ചിത്രം ജനമൈത്രിയായിരുന്നു.

Latest Stories

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ