ചെലവ് കുറഞ്ഞ ത്രില്ലര്‍ ചിത്രവുമായി ഫ്രൈഡേ ഫിലിം ഹൗസ്; സുല്ലിന്റെ ഫസ്റ്റ്‌ലുക്ക് എത്തി

ഫ്രൈഡേ ഫിലിം ഹൗസ് എക്‌സ്പിരിമെന്റ്‌സ് നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ട് നിര്‍മ്മാതാവ് വിജയ് ബാബു. ത്രില്ലര്‍ പശ്ചാത്തലത്തിലൊരുങ്ങുന്ന”സുല്ല്” എന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ വിഷ്ണു ഭരദ്വാജാണ്. ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നത് മാസ്റ്റര്‍ വാസുദേവാണ്. ഫ്രൈഡേ ഫിലിംസ് അവതരിപ്പിക്കുന്ന പന്ത്രണ്ടാമത്തെ പുതുമുഖ സംവിധായകനാണ് വിഷ്ണു .

ഒരു സൂപ്പര്‍താരചിത്രത്തിന്റെ രണ്ടു സീനുകള്‍ ചിത്രീകരിക്കാന്‍ വരുന്ന ചെലവിനെക്കാള്‍ കുറഞ്ഞ ചെലവിലാണ് സുല്ലിന്റെ നിര്‍മ്മാണം എന്നത് എടുത്തുപറയേണ്ട വസ്തുതയാണ്.

പുതുമുഖങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കുക എന്ന ലക്ഷ്യത്തോടെ വിജയ് ബാബു ആരംഭിച്ച ഫ്രൈഡേ ഫിലിം ഹൗസ് എക്‌സ്പിരിമെന്റസിന്റെ ആദ്യ ചിത്രം ജനമൈത്രിയായിരുന്നു.

https://www.facebook.com/photo.php?fbid=10219888624468295&set=a.3251688533367&type=3&theater

Latest Stories

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ