നിങ്ങള്‍ക്ക് ഇതു വിശ്വസിക്കാനാവുമോ; 13 വര്‍ഷത്തിനിടയില്‍ എടുത്ത ചിത്രങ്ങള്‍ പങ്കുവെച്ച് സുഹാസിനി

13 വര്‍ഷത്തെ ഇടവേളയ്ക്കുള്ളിലെടുത്ത രണ്ടു ചിത്രങ്ങള്‍ പങ്കുവെച്ച് നടിയും സംവിധായികയുമായ സുഹാസിനി. വര്‍ഷങ്ങള്‍ക്ക് മുമ്പ് ബാംഗ്ലൂരില്‍ ഒരു സിനിമയുടെ ഷൂട്ടിനിടയില്‍ എടുത്ത ചിത്രമാണ് ഇപ്പോള്‍ സുഹാസിനി വീണ്ടും പുനഃസൃഷ്ടിച്ചിരിക്കുന്നത്. ഒപ്പം ഇങ്ങനെയൊരു കുറിപ്പും

”നിങ്ങള്‍ക്ക് ഇത് വിശ്വസിക്കാനാകുമോ! 13 വര്‍ഷത്തെ ഇടവേളയില്‍ എടുത്തതാണ് ഈ ചിത്രങ്ങള്‍. ആദ്യത്തേത് ബാംഗ്ലൂരില്‍ ‘എരട്‌നെ മധുവേ’ എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു. ഇന്ന് ഞങ്ങള്‍ ഷൂട്ടിന് വേണ്ടി അതെ സാരി സംഘടിപ്പിച്ചു. സാരിയോ മോഡലോ ഫോട്ടോഗ്രാഫറോ ഒറിജിനലുമായി പൊരുത്തപ്പെടുത്താന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല, പക്ഷേ ഈ ഫോട്ടോ ഒരുപാട് സന്തോഷം നല്‍കുന്നു. നന്ദി ആസ്ത, ഈ കൊളാഷിന്.” സുഹാസിനി കുറിച്ചു

‘നെഞ്ചത്തെ കിള്ളാതെ’ എന്ന ചിത്രത്തിലൂടെയാണ് സുഹാസിനി ആദ്യമായി സിനിമയില്‍ അഭിനയരംഗത്തേക്ക് കടക്കുന്നത്. ചെന്നൈ അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ആദ്യ ക്യാമറ വിദ്യാര്‍ത്ഥിനി കൂടിയായിരുന്നു സുഹാസിനി ഹാസന്‍.

പിന്നീട് ഛായാഗ്രാഹകന്‍ അശോക് കുമാറിന്റെ സഹായിയായി നിരവധി ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. ജെ മഹേന്ദ്രന്റെ ‘ഉതിരിപൂക്കള്‍’, ഐവി ശശിയുടെ ‘കാളി’, ജെ മഹേന്ദ്രന്റെ ജോണി തുടങ്ങിയ ചിത്രങ്ങളില്‍ ഛായാഗ്രാഹകന്‍ അശോക് കുമാറിന്റെ സഹായിയായി സുഹാസിനി പ്രവര്‍ത്തിച്ചു.

Latest Stories

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ