സംവിധായകന്‍ നരണിപ്പുഴ ഷാനവാസ് ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍; അപകടനില തരണം ചെയ്തിട്ടില്ല

സംവിധായകന്‍ നരണിപ്പുഴ ഷാനവാസിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സൂഫിയും സുജാതയും ഒരുക്കിയ സംവിധായകനാണ് ഷാനവാസ് നരണിപ്പുഴ. കോയമ്പത്തൂര്‍ കെജി ആശുപത്രിയിലെ വെന്റിലേറ്ററിലാണ് ഷാനവാസിനെ അഡ്മിറ്റ് ചെയ്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടര്‍ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്.

സംവിധായകന്‍ അപകടനില തരണം ചെയ്തിട്ടില്ല. 72 മണിക്കൂര്‍ നിരീക്ഷണം ആവശ്യമാണെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകാന്‍ ആംബുലന്‍സിലേക്ക് കയറ്റുമ്പോള്‍ ബ്ലീഡിങ് ഉണ്ടായിരുന്നു.

തുടര്‍ന്ന് കോയമ്പത്തൂരിലെ കെ.ജി ഹോസ്പിറ്റലിലേക്ക് എത്തിക്കുകയായിരുന്നു. പുതിയ സിനിമയ്ക്കായി തിരക്കഥ ഒരുക്കാനായി അട്ടപ്പാടി ആദിവാസി മേഖലയിലേക്ക് പോയതാണ് സംവിധായകന്‍.

ദിവസങ്ങള്‍ക്ക് മുമ്പ് നിര്‍മ്മാതാവ് ഷിബു ജി. സുശീലനെ വിളിച്ചിരുന്നതായും സിനിമയുടെ കഥ അവസാനഭാഗം എഴുതിക്കൊണ്ടിരിക്കുകയാണെന്നും അറിയിച്ചതായാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.

Latest Stories

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ