സുബി സുരേഷിനെ ദിയ സന തല്ലി, സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയ്ക്ക് പിന്നില്‍

നടിയും അവതാരകയുമായ സുബി സുരേഷിനെ ദിയ സന തല്ലുന്ന വീഡിയോ കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചത്. സുബി അവതാരകയായി എത്തുന്ന കൈരളി ടിവിയിലെ ഷോയില്‍ അതിഥിയായി എത്തിയ ദിയ സന സുബിയുടെ കരണത്തടിക്കുന്ന വീഡിയോ ചാനല്‍ തന്നെയാണ് പുറത്തുവിട്ടത്. പിന്നാലെ സംഭവത്തിന്റെ സത്യാവസ്ഥ അന്വേഷിച്ചു നിരവധി പേര്‍ തന്നെ വിളിച്ചുവെന്ന് നടന്‍ കണ്ണന്‍ സാഗര്‍.

സുബിയെ ശരിക്കും തല്ലിയതാണോ, എന്താണ് സംഭവിച്ചതെന്നു അന്വേഷിച്ചവരോട് അത് പ്ലാന്‍ ചെയ്ത സംഭവമായിരുന്നുവെന്ന് വിശദീകരിച്ചെത്തിയിരിക്കുകയാണ് കണ്ണന്‍ സാഗര്‍. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് കണ്ണന്റെ വിശദീകരണം.

കുറിപ്പ് പൂര്‍ണ്ണ രൂപം

കുറച്ചു നാളുകള്‍ക്കു ശേഷമാണ് എനിക്ക് കുറെയേറെ ഫോണ്‍കാള്‍ അടുപ്പിച്ചും പാതിരാത്രിയിലും ഒക്കെ വരുന്നത്, ‘ കണ്ണനല്ലേ ദിയാ സനയും സുബിസുരേഷും തമ്മില്‍ എന്താ വിഷയം”. കൈരളി ചാനലില്‍ വന്ന ”കോമഡി തില്ലാനാ” എന്ന ഷോയുടെ പ്രമോ കണ്ടിട്ട് വിളിവരുന്നതാണ്, ഈ ചോദ്യം. സിനിമ ടിവി മേഖലയിലുള്ള സഹപ്രവര്‍ത്തകരും മാധ്യമ സുഹൃത്തുവരെ ഇതു സത്യമായിരിക്കില്ലല്ലോ എന്ന സംശയത്തില്‍ നമ്പര്‍ തപ്പിയെടുത്തു സ്വസ്ഥത തരാതെ വിളിച്ച സാധാരണക്കാര്‍ വരെയുണ്ട് ഈ വിളിക്കൂട്ടത്തില്‍.

അനൂപ് കൃഷ്ണന്‍ എഴുതി ഹണി സംവിധാനം ചെയ്തു കൈരളി ചാനലില്‍ ഒട്ടനവധി അവാര്‍ഡുകള്‍ ഇതിനോടകം നേടിയ തമാശക്ക് ഊന്നല്‍ നല്‍കി സുബി സുരേഷ് അവതരിപ്പിക്കുന്ന ഷോയാണ് ”കോമഡി തില്ലാനാ” ഇതില്‍ പങ്കെടുത്ത താരമായിരുന്നു ദിയാ സന, വാക്കുതര്‍ക്കവും കളിയാക്കലും, ശകലം നീരസവും വെല്ലുവിളിയും അല്‍പ്പമൊക്കെ ചേര്‍ത്തു ഷോ കൊഴുത്തു, ഇതു സ്‌ക്രിപ്റ്റ് ബേസില്‍ അനൂപ് കൃഷ്ണന്‍ പ്ലാന്‍ ചെയ്തു പ്ലേ ചെയ്യിച്ചതാണ്.

ഒരു സത്യം ഞാനും സുബിസുരേഷും ഇതു അറിഞ്ഞിട്ടില്ല. ശരിക്ക് ഞാനും ഒന്ന് വിരണ്ടു, ദിയ അതുപോലെ പെര്‍ഫോമന്‍സ് ചെയ്തു, ദിയയൊരു ആക്റ്റീവ്‌സ് കൂടിയായപ്പോള്‍ കളമങ്ങുമാറി ആകെ ഒരു വല്ലാത്ത അവസ്ഥ, ദിയ ഒന്ന് കത്തിക്കേറിയപ്പോള്‍ കളം മാറും എന്നുകണ്ടു കട്ട് പറഞ്ഞു ഉദ്ദേശശുദ്ധിയെ കുറിച്ച് ചിരിച്ചുകൊണ്ട് പറഞ്ഞു തന്നു അനൂപും ബ്രിജിത്തും സംവിധായകന്‍ ഹണിയും, കുറച്ചു നേരത്തേക്ക് സുബി കിളിപോയി നിക്കേണ്ടിവന്നു.

ഞാന്‍ കായലില്‍ ചാടി രക്ഷപെടാന്‍ വരെ നോക്കിയതാ ദിയ അതുപോലെ പൊളിച്ചടുക്കി വിരട്ടി കളഞ്ഞു. ഷോ ഇന്നലെ സംപ്രേക്ഷണം ചെയ്തു, ഇപ്പോഴാ ഒന്ന് സ്വസ്ഥമായതുപോലെ ഒരു തോന്നല്‍ വന്നത്, ചിലരോട് ഒര്‍ജിനല്‍ അടിയാന്നുവരെ പറയേണ്ടിവന്നു അവര്‍ ഈ ഷോ കണ്ടെങ്കില്‍ പിന്നെയും വിളിവരുമെന്ന ഒരു പേടിയിലാ ഞാനും. കോമഡി തില്ലാനാ ക്രൂവിന്, അണിയറ പ്രവര്‍ത്തകര്‍ക്ക് ആശംസകള്‍.

Latest Stories

ശബരിമല സ്വർണക്കൊള്ള: സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി; പ്രഭാമണ്ഡലം അടക്കം ഇളക്കി പരിശോധന നടത്തും

'കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ, പൈസ വേണം, അതാണ് തെറി കേട്ടിട്ടും സബ്സ്ക്രിപ്ഷനുമായി പോയത്; വിവരം അറിഞ്ഞിട്ടും കിച്ചു ഇതുവരെ വിളിച്ചിട്ടില്ല: രേണു സുധി

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്