'എത്ര കാലം നിങ്ങളീ പൊതുബോധത്തെ തൃപ്തിപ്പെടുത്തി മുന്നോട്ട് പോകും'; ഫെമിനിസത്തെ ട്രോളിയ സുബി സുരേഷിന് പൊങ്കാല, പോസ്റ്റ് ഡിലീറ്റ് ചെയ്ത് താരം

ഫെമിനിസത്തെ ട്രോളി കൊണ്ടുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്ത് നടി സുബി സുരേഷ്. നെറ്റിയില്‍ വട്ട പൊട്ടും, വലിയ കണ്ണടയും, കറുത്ത കുര്‍ത്തയും, ഷാളുമിട്ട് നില്‍ക്കുന്ന ചിത്രമാണ് ഫെമിനിസ്റ്റ് എന്ന അടിക്കുറിപ്പോടെ സുബി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്.

ചിത്രത്തിന് നേരെ വിമര്‍ശന കമന്റുകള്‍ എത്തിയതോടെ താരം പോസ്റ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു. പോസ്റ്റിന് താഴെ വന്ന കമന്റുകളോട് “ആ” എന്നാണ് മറുപടിയായി സുബി പ്രതികരിച്ചത്. ഇതിനെ വിമര്‍ശിച്ചു കൊണ്ടുള്ള കുറിപ്പും ഡിലീറ്റ് ചെയ്ത പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ടുമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

“”എത്ര കാലം നിങ്ങളീ പൊതു ബോധത്തെ തൃപ്തിപ്പെടുത്തി മുന്നോട്ട് പോകും… 2.2 മില്യണ്‍ ഫോളോവേഴ്സുള്ള സെലിബ്രിറ്റി പ്രൊഫൈലില്‍ വന്ന പോസ്റ്റാണ്. “എന്താണ് ഉദ്യേശിച്ചത്…”എന്ന കമന്റിന് “ആ..” എന്നാണ് റിപ്ലേ കൊടുത്തിരിക്കുന്നത്. ഇതിന് വന്ന കമന്റുകള്‍ അതി മനോഹരമാണ്. ഫെമിനിസത്തെ ട്രോളിയത് കൊണ്ട് ആഹ്ലാദപ്രകടനമാണവിടെ നടക്കുന്നത്.””

“”അതിലൊരു കമന്റ് ഇങ്ങനാണ്… “പാര്‍വതി തിരുവോത്ത് പോലെയാണോ, വേണ്ട അങ്ങനെയാവണ്ട അല്ലാത്ത സുബിയെ ആണിഷ്ടം” ഇവര്‍ക്കൊക്കെയിനി എന്ന് നേരം വെളുക്കുമാവോ”” എന്ന ഒരു പ്രേക്ഷകന്റെ കുറിപ്പാണ് ചര്‍ച്ചയാകുന്നത്.

ആദ്യത്തെ പോസ്റ്റ് നീക്കം ചെയ്ത ശേഷം “”ഞാന്‍ പോപ്പുലാരിറ്റിയെ കുറിച്ച് ചിന്തിക്കാറില്ല. മറിച്ച് റിയാലിറ്റിയിലാണ് ജീവിക്കുന്നതെന്ന്”” എന്ന ക്യാപ്ഷനോടെ മറ്റൊരു ചിത്രം കൂടി സുബി പങ്കുവച്ചിട്ടുണ്ട്. എന്തിനാണ് ഫെമിനിസ്റ്റ് എന്ന പോസ്റ്റ് ഡിലീറ്റ് ചെയ്തത് എന്ന കമന്റുകളോട് “”വിവാദത്തിന് താത്പര്യമില്ല ഉണ്ണ്യേ”” എന്ന മറുപടിയും സുബി കൊടുക്കുന്നുണ്ട്.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍