റിമയുടെ ശരീരം നിറയെ മുറിവുകളായിരുന്നു, നല്ലൊരു തെങ്ങ് കയറ്റക്കാരനെ പോലെയാണ് നടി ആ സീന്‍ ചെയ്തത്: അഷ്‌റഫ് ഗുരുക്കള്‍

സജിന്‍ ബാബുവിന്റെ സംവിധാനത്തില്‍ റിമ കല്ലിങ്കല്‍ നായികയായി എത്തിയ ചിത്രമാണ് ‘തിയേറ്റര്‍: ദി മിത്ത് ഓഫ് റിയാലിറ്റി’. സമൂഹവുമായി അധികം ഇടപഴകാതെ, ഒരു ഒറ്റപ്പെട്ട ദ്വീപില്‍ ജീവിക്കുന്ന അമ്മയുടെയും മകളുടെയും കഥയാണ് ചിത്രം പറയുന്നത്. സിനിമയില്‍ റിമ തെങ്ങില്‍ കയറുന്ന സീനുകളുണ്ട്. ഇത് നടി ചെയ്തതിനെ കുറിച്ച് ചിത്രത്തിന്റെ സംഘട്ടന രംഗങ്ങള്‍ ഒരുക്കിയ അഷറഫ് ഗുരുക്കള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.

അഷ്‌റഫ് ഗുരുക്കളുടെ കുറിപ്പ്:

ഒരു കാരണവശാലും റിമ ആ തെങ്ങില്‍ നിന്നും വീഴില്ല. അത് ഞാന്‍ ഉറപ്പ് തരാം. താഴെ വന്നിറിങ്ങിയ റിമയുടെ ശരീരം നിറയെ മുറിവുകളായിരുന്നു. ബിരിയാണി ഇഷ്ടപ്പെടാത്തവരുണ്ടോ. സംവിധായകന്‍ സജിന്‍ ബാബുവിനെ ഓര്‍മ്മയില്ലേ… തിയേറ്റര്‍ ഇപ്പോള്‍ തിയേറ്ററുകളില്‍ ഓടികൊണ്ടിരിക്കുന്നു. ഇതിന്റെ റിവ്യൂസ് ഗംഭീരം തന്നെ. സജിന്‍ ബാബുവിന്റെ സിനിമ നാം പ്രേഷകര്‍ പക്കാ ഓഫ് ബീറ്റ് എന്ന് കരുതുന്നിടത്ത് തെറ്റി. കഴിഞ്ഞ ദിവസം ആണ് സിനിമ കണ്ടത്. പ്രിവ്യു ഷോ കാണാന്‍ കഴിഞ്ഞില്ല.

റിമാ കല്ലിങ്കല്‍, നമ്മള്‍ ഒരിക്കലും പ്രതീക്ഷിക്കുന്നില്ല റിമ എന്ന ആര്‍ട്ടിസ്റ്റ് ഇത്ര ഗംഭീരമായി പെര്‍ഫോമന്‍സ് ചെയ്യും എന്ന്. പക്ഷെ അവര്‍ക്ക് അത്തരം വേഷങ്ങള്‍ കിട്ടാത്തതു കൊണ്ടായിരിക്കാം നമ്മള്‍ അങ്ങനെ കരുതുന്നത്. അവിടെയാണ് സജിന്‍ ബാബുവിന്റെ മിടുക്ക്. തിയേറ്ററില്‍ അഭിനയിക്കുന്ന ഓരോ കഥാപാത്രങ്ങളെയും തിരഞ്ഞെടുത്തതിലും കഥയുടെ കെട്ടുറപ്പും ആണ് എന്ന് തോന്നുന്നു ഈ സിനിമയെ ഇത്രയും അംഗീകാരങ്ങള്‍ തേടി എത്തിയതും. ഈ സിനിമയുടെ ലൊക്കേഷനില്‍ ഞാന്‍ ചെന്നപ്പോള്‍ സജിന്‍ ബാബു കഥ പറഞ്ഞു. റിമ കയറേണ്ടുന്ന തെങ്ങും കലാ സംവിധായകന്‍ സജി ജോസഫ് കാണിച്ചു തന്നു.

നാളുകളായിട്ട് ആ തെങ്ങ് കയറ്റക്കാര്‍ കയറിയിട്ടില്ല എന്നറിയാം തെങ്ങിന്റെ മുകളിലേക്കു നോക്കിയാല്‍, അത്രയ്ക്ക് ഉയരവും ഒരു വളവുമുണ്ട്. റിമയോട് ഞാന്‍ പറഞ്ഞു, റിമ എങ്ങനെ? മാഷ് ഓക്കേ പറഞ്ഞാല്‍ ശ്രമിക്കാം എന്ന് റിമയും. കയറുമ്പോള്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ ഞാന്‍ ആദ്യം വിവരിച്ചു. കുറെ മുകളില്‍ എത്തുമ്പോള്‍ തെങ്ങ് ആടും അപ്പോള്‍ ഒമിറ്റിങ് ടെന്‍ഡന്‍സി ഉണ്ടാകും താഴോട്ടു നോക്കുമ്പോള്‍ തല കറങ്ങും. ഒരു കാരണവശാലും റിമ ആ തെങ്ങില്‍ നിന്നും വീഴില്ല അത് ഞാന്‍ ഉറപ്പ് തരാം!

ആദ്യം എന്റെ ഫൈറ്റര്‍ കയറി ഒന്ന് കാണിച്ചു തരും. സത്യത്തില്‍ ആ മുഖത്ത് നല്ല ഭയം എനിക്ക് കാണാമായിരുന്നു. അതിലും നല്ല ഭയം ഉള്ളില്‍ ഒതുക്കിയാണ് ഞാനും നില്‍കുന്നത്. ഷൂട്ട് തുടങ്ങി ഏകദേശം ഒന്നര മണിക്കൂറില്‍ അധികം ആ തെങ്ങില്‍ റിമ നല്ലൊരു തെങ്ങ് കയറ്റക്കാരനെ പോലെയാണ് ആ സീന്‍ ചെയ്തു തീര്‍ത്തത്. താഴെ വന്നിറങ്ങിയ റിമയുടെ ശരീരം നിറയെ മുറിവുകളായിരുന്നു. എന്റെ നഷ്ടം ആണ് തിയേറ്റര്‍! സജിന്‍ പറഞ്ഞു, ഇതില്‍ ഒരു വേഷം ചെയ്യണം എന്ന്. പക്ഷെ എനിക്ക് മറ്റൊരു ലൊക്കേഷനില്‍ എത്തേണ്ടതുകൊണ്ട് ആ വേഷം എനിക്ക് നഷ്ടടമായി.

Latest Stories

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജി പൊലീസ് പിടിയില്‍

“പവർകട്ട് ഇല്ലാത്ത കേരളം: കരാറോ, കണക്കോ, രാഷ്ട്രീയമോ?”