സിനിമാ ചിത്രീകരണത്തിനിടെ ക്യാമറാമാന് തെരുവുനായയുടെ കടിയേറ്റു!

സിനിമാ ചിത്രീകരണത്തിനിടെ ക്യാമറമാന് തെരുവ് നായയുടെ കടിയേറ്റു. കോഴിക്കോട് മേത്തോട്ടുതാഴത്താണ് സംഭവം. അസോസിയേറ്റ് ക്യാമറമാന്‍ ജോബിന്‍ ജോണിനാണ് കടിയേറ്റത്. ഹരീഷ് പേരടിയുടെ നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന ‘ദാസേട്ടന്റെ സൈക്കിള്‍’ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം.

ശനിയാഴ്ച രാത്രി എട്ടു മണിയോടെയാണ് ജോബിന് തെരുവു നായയുടെ കടിയേറ്റത്. കടിയേറ്റ ക്യമാറമാന്‍ ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തി പ്രാഥമിക ചികിത്സയും കുത്തിവെപ്പും എടുത്തുവെന്ന് അധികൃതര്‍ അറിയിച്ചു.

അതേസമയം, ഹരീഷ് പേരടി ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രമാണ് ദാസേട്ടന്റെ സൈക്കിള്‍. ‘ഐസ് ഒരതി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ അഖില്‍ കാവുങ്ങല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഹരീഷ് പേരടി തന്നെയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമാകുന്നത്.

വൈദി പേരടി, അഞ്ജന അപ്പുക്കുട്ടന്‍, കബനി, എല്‍സി സുകുമാരന്‍, രത്‌നാകരന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാഹുല്‍ സി വിമല്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. തോമസ് ഹാന്‍സ് ബെന്നിന്റെ വരികള്‍ക്ക് എ.സി ഗിരീശന്‍ സംഗീതം പകരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ