അമ്മായിലെ പൊട്ടിത്തെറിയിൽ കൂടുതൽ വെളിപ്പെടുത്തലിന് താരങ്ങൾ; 26നു ശ്വേതയും ലക്ഷ്മിപ്രിയയും ഉൾപ്പെടെ മാധ്യമങ്ങളെ കാണും

അമ്മയിലെ പൊട്ടിത്തെറിയിൽ കൂടുതൽ തുറന്നു പറച്ചിലിന് താരങ്ങൾ. 26നു സംഘടനയിൽ നിന്നും രാജിവെച്ച ശ്വേതയും ലക്ഷ്മിപ്രിയയും ഉൾപ്പെടെ മാധ്യമങ്ങളെ കാണും. ഇക്കഴിഞ്ഞ ദിവസമായിരുന്നു ‘അമ്മ സംഘടനയിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വാർഷിക ബോഡിയിലെ തർക്കത്തിന് പിന്നാലെയാണ് താരസംഘടന ‘അമ്മ’യുടെ ഭരണസമിതിയിൽ നിന്ന് പ്രസിഡൻ്റ് ശ്വേത മേനോൻ ഉൾപ്പെടെ എല്ലാ അം​ഗങ്ങളും രാജിവെച്ചത്.

ജനറൽ ബോഡി യോഗത്തിൽ വാർഷിക റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും പാസാക്കുന്നതിനെച്ചൊല്ലി വൻ തർക്കവും നാടകീയ രംഗങ്ങളും ഉണ്ടായി. തർക്കം രൂക്ഷമായതോടെ അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെക്കുകയാണെന്ന് ശ്വേത മേനോൻ വൈകാരികമായി പ്രഖ്യാപിക്കുകയായിരുന്നു. അതേസമയം ഇന്നലെ അമ്മയില്‍ നിന്നും മുതിര്‍ന്ന നടി മല്ലിക സുകുമാരന്‍ രാജിവെച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് മല്ലിക സുകുമാരന്‍ രാജി അറിയിച്ചത്. താന്‍ ശ്വേതയ്‌ക്കൊപ്പമാണെന്ന് അറിയിച്ചു കൊണ്ടാണ് മല്ലിക സുകുമാരന്‍ സംഘടനയില്‍ നിന്നും ഇറങ്ങിപ്പോകുന്നത്.

അതേസമയം ഭരണസമിതി രാജിവച്ചതിനു പിന്നാലെ പ്രതികരണവുമായി നടി മല്ലിക സുകുമാരൻ രംഗത്തെത്തിയിരുന്നു. ശ്വേതയ്ക്ക് പകരം ഭരണസമിതിയിലെ മറ്റുള്ളവരായിരുന്നു രാജിവയ്ക്കേണ്ടിയിരുന്നതെന്നാണ് മല്ലികയുടെ പ്രതികരണം. സ്ത്രീകള്‍ക്ക് നിലനില്‍ക്കാന്‍ കഴിയാത്ത സംഘടനയായി അമ്മ മാറിയിട്ടില്ലെന്നും മാന്യമായി പേരുമാറിയാൽ‌ നിലനില്‍ക്കുമെന്നും വിഷയത്തിൽ സീനിയർ നടന്മാർ ഇടപെടണമെന്നും അവർ മൗനം പാലിച്ചിട്ട് കാര്യമില്ല എന്നും മല്ലിക സുകുമാരൻ പറഞ്ഞു. വിവരവും വിവേകവും നന്നായി സംസാരിക്കാനും കഴിയുന്നവർ നേതൃസ്ഥാനത്തേക്ക് വരട്ടെ. അക്കൂട്ടത്തിൽ സ്ത്രീകൾ കുറവാണ് ഇല്ലെന്ന് തന്നെ പറയാമെന്നും മല്ലിക കൂട്ടിച്ചേർത്തു.

Latest Stories

‘ഡാമുകളിലെ ജലലഭ്യത കുറഞ്ഞത് തിരിച്ചടിയായി, പ്രതീക്ഷിച്ച മഴ കിട്ടിയില്ല'; സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണം സവിശേഷ സാഹചര്യം കണക്കിലെടുത്തെന്ന് മന്ത്രി സണ്ണി ജോസഫ്

കൊച്ചിയിൽ മൂന്നര വയസുകാരിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമം; പ്രതിയുടെ അമ്മയെ ചോദ്യം ചെയ്യും

കൊട്ടാരക്കരയിലെ ടിപ്പർ ലോറി അപകടം; മരിച്ചത് രണ്ട് മുതിർന്നവരും ഒരു കുട്ടിയും, ടിപ്പർ ലോറികളുടെ അപകടപ്പാച്ചിലിൽ നടപടിയുണ്ടാകുമെന്ന് മന്ത്രി പി സി വിഷ്‌ണുനാഥ്‌

കേന്ദ്രമന്ത്രി സ്ഥാനം രാജിവെച്ച് ജോർജ് കുര്യൻ; രാജ്യസഭ കാലാവധി പൂർത്തിയായതിന് പിന്നാലെ രാജി

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തന' കേസ്; എ ഡി ജി പി എം ആർ അജിത് കുമാറിനെതിരെ ഡി ജി പി തലത്തിലുള്ള ഉന്നത അന്വേഷണത്തിന് സാധ്യത

കൊട്ടാരക്കര നീലേശ്വരത്ത് നിയന്ത്രണം വിട്ട ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് മറിഞ്ഞു; മൂന്ന് മരണം , രക്ഷാപ്രവർത്തനം തുടരുന്നു

ആ പെനാൽറ്റി നഷ്ടപ്പെടുമെന്ന് ഞാൻ കരുതിയില്ല, അതിൽ ഞാൻ അസ്വസ്ഥനായിരുന്നു: ലയണൽ മെസ്സി

'ഇവനെ പടച്ച് വിട്ട കടവുള്ക്ക് പത്തിൽ പത്ത്'; ലയണൽ മെസ്സിയുടെ ഇരട്ട ഗോളിൽ ഓസ്ട്രിയയെ തകർത്ത് അർജന്റീന

കൊച്ചിയിൽ മൂന്നര വയസുകാരിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമം; പ്രതി പിടിയില്‍

ചരിത്ര നേട്ടത്തിലേക്ക് ലയണൽ മെസ്സി; കാത്തിരിക്കുന്നത് മൂന്ന് വമ്പൻ റെക്കോർഡുകൾ