ദുബായില്‍ നിന്ന് പറന്ന് നേരെ പോളിംഗ് ബൂത്തിലേക്ക് ഓടി..; കുറിപ്പുമായി രാജമൗലി, അഭിനന്ദിച്ച് സോഷ്യല്‍ മീഡിയ

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായി ദുബായില്‍ നിന്നും പറന്നിറങ്ങി സംവിധായകന്‍ എസ്എസ് രാജമൗലി. വോട്ട് ചെയ്ത ശേഷം തന്റെയും ഭാര്യ രമാ രാജമൗലിയുടെയും ചിത്രവും സംവിധായകന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ടമാണ് രാജ്യത്ത് നടക്കുന്നത്.

”ദുബായില്‍ നിന്ന് പറന്ന്… എയര്‍പോര്‍ട്ടില്‍ നിന്ന് നേരെ പോളിംഗ് ബൂത്തിലേക്ക് ഓടി, അതിനാലാണ് ക്ഷീണിച്ച പോലെ തോന്നുന്നത്, നിങ്ങള്‍ വോട്ട് ചെയ്‌തോ?”എന്നാണ് എക്‌സ് പോസ്റ്റില്‍ രാജമൗലി കുറിച്ചിരിക്കുന്നത്. മഷിപുരണ്ട വിരലുകളുടെ ചിത്രമാണ് ഇതിനൊപ്പം രാജമൗലി പങ്കുവച്ചിരിക്കുന്നത്.

ദുബായില്‍ തന്റെ പുതിയ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികളിലാണ് സംവിധായകന്‍. തിരക്കിനിടയിലും രാജമൗലി വോട്ട് ചെയ്യാനെത്തിയതിനെ പലരും അഭിനന്ദിക്കുന്നുണ്ട്. ഓസ്‌കര്‍ ജേതാവായ സംഗീതസംവിധായകന്‍ എംഎം കീരവാണി അടക്കം നിരവധി താരങ്ങള്‍ ഇന്ന് വോട്ട് ചെയ്തിട്ടുണ്ട്.

എംഎം കീരവാണി ഹൈദരാബാദിലെ ജൂബിലി ഹില്‍സിലെ ഒരു പോളിംഗ് സ്റ്റേഷനില്‍ വോട്ട് രേഖപ്പെടുത്തി. അല്ലു അര്‍ജുനും ഇതേ പോളിംഗ് സ്റ്റേഷനിലെത്തി വോട്ട് ചെയ്തു. നടന്‍ ചിരഞ്ജീവിയും ഭാര്യ സുരേഖയ്‌ക്കൊപ്പമെത്തി വോട്ട് ചെയ്തു. ജൂനിയര്‍ എന്‍ടിആര്‍, ചലച്ചിത്ര നിര്‍മ്മാതാവ് തേജ എന്നിവരും വോട്ട് രേഖപ്പെടുത്തി.

Latest Stories

എ. എ.റഹീം എംപിക്കെതിരെ ഫെയ്‌സ്ബുക്കിൽ വ്യാജ പ്രചരണം; പേരാമ്പ്രയിൽ കോൺഗ്രസ് പ്രവർത്തകനെതിരെ കേസെടുത്തു

ഇന്ത്യയ്ക്ക് ഇന്ന് വേണ്ടത് വ്യക്തികളുടെ പോരാട്ടമല്ല, ആശയങ്ങളുടെ ഐക്യം

'നോ' പറയേണ്ടിടത്ത് അത് പറയാൻ കുട്ടികൾക്ക് ശക്തിയുണ്ടാകണം, പ്രതിസന്ധികളിൽ ധൈര്യം കൈവിടാതെ മുന്നോട്ട് പോകാൻ കഴിയണം: മന്ത്രി ബിന്ദു കൃഷ്ണ

പബ്ലിക് റിലേഷന്‍സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (PRCI) പ്രഥമ 'നെക്സ്റ്റ്‌ജെന്‍ ഗവേണന്‍സ് അവാര്‍ഡുകള്‍ 2026' പ്രഖ്യാപിച്ചു; പൗരകേന്ദ്രീകൃത നഗര ഭരണനിര്‍വഹണത്തിലെ മികവിന് ബംഗളൂരു ഡെവലപ്മെന്റ് അതോറിറ്റിക്ക് പുരസ്‌കാരം

സിഎംആർഎൽ-എക്‌സാലോജിക് കേസ്: അന്വേഷണം പിണറായി വിജയനിലേക്ക്; തെളിവ് ലഭിച്ചാൽ സമൻസ് അയക്കും

നാളെ മുതല്‍ കാലവര്‍ഷം ശക്തമാകും; നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

പെട്രോൾ, ഡീസൽ വില ഉടൻ കുറയ്ക്കാൻ സാധ്യതയില്ല; എൽപിജി വിലയിൽ കുറവ് വന്നേക്കാമെന്ന് റിപോർട്ടുകൾ

ബഡ്ജറ്റിൽ മധ്യതിരുവിതാംകൂറിനെ അവഗണിച്ചു; മുഖ്യമന്ത്രി കുപ്രസിദ്ധൻ ആവുകയാണ് : മുൻ മന്ത്രി വി. എൻ. വാസവൻ

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ്; ചമ്പത് റായ് രാജിവെച്ചെന്ന വാർത്ത നിഷേധിച്ച് വിഎച്ച്പി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഒൻപതാം പ്രതിയുടെ ജാമ്യം റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിച്ച് ഇഡി