സാര്‍ സ്ത്രീ വിഷയത്തില്‍ തത്പരനാണെന്ന് പലരും പറഞ്ഞു.. കേരളത്തിലെ ആളുകളുടെ ലൈംഗിക ദാരിദ്ര്യം എന്നേ പറയാനാവുകയുള്ളു: ശ്രീലക്ഷ്മി സതീഷ്

മലയാളി മോഡല്‍ ശ്രീലക്ഷ്മി സതീഷിന്റെ റീലുകളും ചിത്രങ്ങളും പങ്കുവച്ച സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മയുടെ എക്‌സ് പോസ്റ്റുകള്‍ വൈറലായിരുന്നു. ഹൈദരാബാദിലുള്ള സ്വന്തം ഓഫീസിലും ആര്‍ജി ശ്രീലക്ഷ്മിയുടെ ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. ഇതോടെ ശ്രീലക്ഷ്മിയുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ സൂക്ഷിക്കണമെന്ന് പറഞ്ഞു കൊണ്ടുള്ള കമന്റുകളും എത്തുന്നുണ്ട്.

തനിക്ക് സോഷ്യല്‍ മീഡിയയില്‍ എത്തുന്ന കമന്റുകളെ കുറിച്ചും മെസേജുകളെ കുറിച്ചുമാണ് ശ്രീലക്ഷ്മി ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീലക്ഷ്മി സംസാരിച്ചത്. ”സാര്‍ സ്ത്രീ വിഷയത്തില്‍ തല്‍പരനാണ് എന്നൊക്കെ പറഞ്ഞ് ഒരുപാട് പേര്‍ എനിക്ക് കമന്റ് ചെയ്തിരുന്നു.”

”കരുതി ഇരുന്നോളാണം എന്നൊക്കെ പറയാറുണ്ട്. ഒരുപാട് നെഗറ്റീവ് കമന്റും വരുന്നുണ്ട്. ഞാന്‍ നോക്കുന്നത് ഈ പറയുന്ന വ്യക്തി എനിക്ക് തരുന്ന ബഹുമാനമാണ്. വളരെ ഒഫീഷ്യല്‍ ആയാണ് പുള്ളി ഇതുവരെയും എന്നോട് സംസാരിച്ചത്. ഇവിടെ ആര്‍ക്കും അറിയാത്തൊരു കാര്യമുണ്ട്.”

”എന്നോട് അനുവാദം ചോദിച്ച ശേഷമാണ് അദ്ദേഹം ഫോട്ടോയും വീഡിയോയും ഷെയര്‍ ചെയ്യുന്നത്. കമന്റില്‍ എന്നോട് വളരെ മാന്യമായി സംസാരിച്ച് ഇന്‍ബോക്സില്‍ മോശമായ മെസേജുകള്‍ അയക്കുന്നവരുണ്ട്. കേരളത്തിലെ ആളുകളുടെ ലൈംഗിക ദാരിദ്ര്യം എന്നേ ഞാന്‍ അതിനെ പറയുള്ളൂ.”

”കൂടുതലും സ്ത്രീകളാണ് നെഗറ്റീവ് കമന്റിടുന്നത്. ഞാന്‍ എന്റെ ശരീരത്തില്‍ കോണ്‍ഫിഡന്റ് ആണ്. നേരത്തെ ഞാന്‍ വളരെ മെലിഞ്ഞിട്ടുള്ള ആളായിരുന്നു. പ്ലസ് വണ്‍ ആയപ്പോഴൊക്കെ ഒന്ന് തടിച്ചു. ആ സമയത്തൊക്കെ എന്നെ തോട്ടി എന്നൊക്കെ വിളിച്ച് കളിയാക്കിയിട്ടുണ്ട്. പക്ഷേ, ഇപ്പോള്‍ എന്റെ ശരീരത്തില്‍ ഞാന്‍ വളരെ കോണ്‍ഫിഡന്റ് ആണ്” എന്നാണ് ശ്രീലക്ഷ്മി പറയുന്നത്.

Latest Stories

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; അസോസിയേറ്റ് പ്രൊഫസര്‍ക്കെതിരെ പൊലീസ് കേസെടുത്തു

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഇടിമിന്നലേറ്റ് 11 മരണം; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

അമീബിക് മസ്തിഷ്‌ക ജ്വരം; നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടികളുടെ പരിശോധനഫലം നെഗറ്റീവ്

വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

രാമക്ഷേത്രത്തിന് പിന്നാലെ സീതാ ക്ഷേത്രം; സീതാമഢില്‍ പുതിയ പ്രഖ്യാപനവുമായി അമിത്ഷാ

സീതാമഡിയില്‍ സീതാ ക്ഷേത്രം, ബിഹാര്‍ ജനതയ്ക്ക് ഷായുടെ 'വന്‍ വാഗ്ദാനം'; രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

എറണാകുളത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നു; മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കളക്ടര്‍

ഇന്നത്തെ പിള്ളേർക്ക് ചില ഗ്രൂപ്പുകളുണ്ട്, ആ ഗ്രൂപ്പിൽ മാത്രമേ അവർ സിനിമ ചെയ്യൂ: മണിയൻപിള്ള രാജു

ഗ്യാങ്‌സ്റ്റര്‍ സ്‌ക്വാഡിന് ഒപ്പം..; തലൈവര്‍ക്കൊപ്പം 'കൂലി' തുടങ്ങും മുമ്പ് ശബരിമലയില്‍ ദര്‍ശനം നടത്തി ലോകേഷ് കനകരാജ്