ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആദ്യ കേസ് എടുത്ത് പ്രത്യേക അന്വേഷണസംഘം

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആദ്യത്തെ കേസ് എടുത്ത് പ്രത്യേക അന്വേഷണസംഘം. കൊല്ലം സ്വദേശിനിയായ മേക്കപ്പ് ആര്‍ട്ടിസ്റ്റിന്റെ പരാതിയില്‍ ഈ മാസം 23ന് പൊന്‍കുന്നം പോലീസ് എടുത്ത കേസ് ആണ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയത്.

2013ല്‍ പൊന്‍കുന്നത്തെ ലൊക്കേഷനില്‍ വച്ച് അപമര്യാദയായി പെരുമാറി എന്നാണ് മൊഴി. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രത്യേക അന്വേഷണസംഘം അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി താരസംഘടന അമ്മയുടെ മുന്‍ഭാരവാഹികളുടെയും പരാതിക്കാരുടെയും മൊഴി എടുത്തിരുന്നു.

താരങ്ങള്‍ താമസിച്ച കൊച്ചിയിലെ ഹോട്ടലിലും പരിശോധന നടത്തിയിരുന്നു. അതേസമയം, ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ നല്‍കിയ പരാതിയില്‍ ജയസൂര്യ, മുകേഷ്, ഇടവേള ബാബു, സിദ്ദിഖ് എന്നിവരുടെ പേരില്‍ കേസ് എടുത്തിരുന്നു. ബംഗാളി നടി നല്‍കിയ പരാതിയില്‍ സംവിധായകന്‍ രഞ്ജിത്തിനെതിരെയും കേസ് എടുത്തിരുന്നു.

മുകേഷ്, ഇടവേള ബാബു എന്നിവരെ അറസ്റ്റ് ചെയ്‌തെങ്കിലും മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനാല്‍ വിട്ടയച്ചു. സിദ്ദിഖിനെതിരെ അറസ്റ്റ് വാറണ്ടും ലുക്കൗട്ട് നോട്ടീസും പുറത്തിറക്കിയിട്ടുണ്ടെങ്കിലും ഒളിവില്‍ പോയ നടനെ അറസ്റ്റ് ചെയ്യാനായിട്ടില്ല. ഇന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷയുടെ വിധി പ്രതികൂലമായാല്‍ നടന്‍ കീഴടങ്ങാനാണ് സാധ്യത.

Latest Stories

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്