'സൗദി വെള്ളക്ക' നാളെ തിയേറ്ററുകളിലേക്ക്

ഓപ്പറേഷന്‍ ജാവയ്ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രം ‘സൗദി വെള്ളക്ക’ നാളെ തിയേറ്ററുകളിലേക്ക്. ഇന്ത്യന്‍ പനോരമയില്‍ സെലക്ഷന്‍ ലഭിച്ചതുള്‍പ്പടെ നിരവധി ദേശീയ-അന്തര്‍ ദേശീയാംഗീകാരം നേടിക്കൊണ്ടാണ് ചിത്രം പ്രേക്ഷകര്‍ക്കു മുന്നിലെത്തുന്നത്. ഉര്‍വ്വശി തിയറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. റിലീസിനു മുന്നോടിയായി ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.

ബിനു പപ്പു, ലുക്മാന്‍ അവറാന്‍, വിന്‍സി അലോഷ്യസ് തുടങ്ങി നിരവധി പ്രമുഖ താരങ്ങളും ധാരാളം പുതുമുഖ താരങ്ങളും അണിനിരക്കുന്ന ചിത്രം ഒരു സാമൂഹിക ആക്ഷേപ ഹാസ്യ ചിത്രമായിട്ടാണ് ഒരുക്കിയിരിക്കുന്നത്.

തരുണ്‍ മൂര്‍ത്തി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സിദ്ധാര്‍ഥ് ശിവ, ബിനു പപ്പു, സുജിത്ത് ശങ്കര്‍, ഗോകുലന്‍, റിയ സെയ്റ, ധന്യ, അനന്യ എന്നിവര്‍ക്കൊപ്പം ശക്തമായ പ്രാധാന്യത്തോടെയുള്ള വേഷങ്ങളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് വേഷങ്ങള്‍ ചെയ്തിരുന്ന മലയാള സിനിമയിലെ ഒട്ടനവധി പ്രഗത്ഭ കലാകാരികളും കലാകാരന്മാരും അഭിനയിക്കുന്നുണ്ട്. ഇതാദ്യമായിട്ടായിരിക്കും മലയാളത്തിലെ ഒരു മുഖ്യധാരാ ചിത്രത്തില്‍ ഇത്രയധികം ജൂനിയര്‍ ആര്‍ട്ടിസ്റ്റ് അഭിനേതാക്കള്‍ക്ക് ശക്തമായ പ്രാമുഖ്യം ലഭിക്കുന്ന ഒരു ചിത്രം ഒരുങ്ങുന്നത്.

കഴിഞ്ഞ വാരം ഗോവയില്‍ നടന്ന അന്താരാഷ്ട്ര ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ ചിത്രത്തിന്റെ ഗ്ലോബല്‍ പ്രീമിയര്‍ നടന്നിരുന്നു. വളരെയധികം നിരൂപക പ്രശംസയും പ്രേക്ഷക പ്രീതിയുമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. കൗതുകകരമായ കാസ്റ്റിങ് വിശേഷങ്ങള്‍ കൊണ്ടും വ്യത്യസ്തമായ തിരക്കഥാരചനയുടെയും ചിത്രീകരണ ശൈലിയുടെയും പേരില്‍ ഇതിനോടകം ശ്രദ്ധ നേടിയ ചിത്രമാണ് സൗദി വെള്ളക്ക.

ഏകദേശം ഇരുപതോളം അഭിഭാഷകര്‍, റിട്ടയേര്‍ഡ് മജിസ്ട്രേറ്റുമാര്‍, നിരവധി കോടതി ജീവനക്കാര്‍ എന്നിവരുടെ സഹായത്തോടെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പൊലീസ് സ്റ്റേഷന്‍ രംഗങ്ങളുടെ പൂര്‍ണതയ്ക്കുവേണ്ടി പൊലീസ് ഓഫീസര്‍മാരുടെ സഹായവും സൗദി വെള്ളക്ക ടീം തേടിയിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ