മധുരരാജയിലെ കഥാപാത്രത്തിന്റെ പേര് വിനയാകുന്നു; അജു വര്‍ഗീസിന് സൂര്യ ഫാന്‍സിന്റെ പൊങ്കാല; ഫാന്‍ഫൈറ്റ്

മമ്മുട്ടിയെ നായകനാക്കി വൈശാഖ് ഒരുക്കുന്ന മധുരരാജയിലെ കഥാപാത്രത്തിന്റെ പേര് നടന്‍ അജു വര്‍ഗീസിന് വിനയാകുന്നു. സിനിമയില്‍ “സുരു” പേരാണ് അജു വര്‍ഗീസ് അഭിനയിക്കുന്ന കഥാപാത്രത്തിനുള്ളത്. ഇത് തമിഴ് സൂപ്പര്‍ സ്റ്റാര്‍ സൂര്യയെ കളിയാക്കി വിൡക്കുന്ന പേരാണെന്ന് പറഞ്ഞാണ് ആരാധകര്‍ അജു വര്‍ഗീസിനെ പൊങ്കാലയിടുന്നത്.

Image may contain: 2 people, people smiling, sunglasses and text

തമിഴ് സിനിമാ മേഖലയിലെ വിജയ്-സൂര്യ ആരാധകര്‍ തമ്മിലുള്ള പോരായി ഇത് മാറിക്കൊണ്ടിരിക്കുകയാണ്. വിജയ് ആരാധകര്‍ അജുവിന് പിന്തുണയുമായെത്തിയപ്പോള്‍ സൂര്യ ആരാധകര്‍ അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റുകൡലടക്കം രൂക്ഷമായ ഭാഷയിലാണ് പ്രതികരിക്കുന്നത്. അതേസമയം, ഫാന്‍ഫൈറ്റ് രൂക്ഷമായതോടെ അജു വര്‍ഗീസ് തന്നെ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നു.

സിനിമയിലെ തന്റെ കഥാപാത്രത്തിന്റെ പേര് താന്‍ ഇട്ടതല്ലെന്നും സൂര്യ ആരാധകര്‍ കരുതുന്ന പോലെ ആ വലിയ നടനെ കളിയാക്കാന്‍ വേണ്ടിയുവമല്ല ആ പേരിട്ടതെന്നും അജു വര്‍ഗീസ് തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. “പ്രിയപ്പെട്ട സൂര്യ സര്‍ ഫാന്‍സ് അറിയുവാന്‍, മധുരരാജാ എന്ന സിനിമയിലെ എന്റെ പേര് ഞാന്‍ അല്ല ഇട്ടതു മാത്രം അല്ല അതും നിങ്ങള്‍ കരുതുന്ന പോലെ ആ വലിയ മനുഷ്യനെ കളിയാക്കാന്‍ വേണ്ടിയും അല്ല. അദ്ദേഹത്തിനെ ആരാധിക്കുന്ന ഫോക്കസ് ഔട്ടില്‍ നില്‍ക്കുന്ന ഒരുവന്‍” എന്നാണ് അജുവര്‍ഗീസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. എന്നാല്‍, ഈ പോസ്റ്റിന് താഴെയും സൂര്യ-വിജയ് ആരാധകര്‍ വന്‍ ഏറ്റുമുട്ടലുകളാണ് നടത്തുന്നത്.

Image result for madhuraraja movie

മമ്മുട്ടിയുടെ സിനിമ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രമായാണ് പോക്കിരിരാജയുടെ രണ്ടാം ഭാഗമായി മധുരരാജ എത്തുന്നത്. വൈശാഖ്, ഉദയ് കൃഷ്ണ, പീറ്റര്‍ ഹെയ്ന്‍ എന്നിവര്‍ വീണ്ടുമൊരുമിക്കുകയാണ് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച മാസ്സ് വേഷങ്ങളില്‍ ഒന്ന് വീണ്ടും സ്‌ക്രീനിലെത്തുമ്പോള്‍ പ്രതീക്ഷകള്‍ വാനോളമാണ് ഒപ്പം പീറ്റര്‍ ഹെയ്‌നിന്റെ ആക്ഷന്‍ രംഗങ്ങള്‍ കൂടിയാകുമ്പോള്‍ ആവേശം ഇരട്ടിക്കും. മമ്മൂട്ടിയെ കൂടാതെ നെടുമുടി വേണു, സിദ്ധിഖ്, സലിം കുമാര്‍, വിജയരാഘവന്‍, ജയ്, ജഗപതി ബാബു, നരേന്‍, രമേശ് പിഷാരടി, കലാഭവന്‍ ഷാജോണ്‍, നോബി, ജോണ്‍ കൈപ്പള്ളില്‍, സന്തോഷ് കീഴാറ്റൂര്‍, അനുശ്രീ, മഹിമ നമ്പ്യാര്‍, ഷംന കാസിം, ലിച്ചി, തെസ്‌നി ഖാന്‍, പ്രിയങ്ക എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Latest Stories

പാലക്കാട്ട് ഇന്ന് താപനില കുതിച്ചുയരും; അഞ്ചു ജില്ലകളില്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടുയരും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്; ജാഗ്രത നിര്‍ദേശം

ആര്യയും സച്ചിന്‍ദേവുമടക്കം അഞ്ചുപേര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി; കോടതി ഉത്തരവില്‍ വീണ്ടും കേസെടുത്ത് പൊലീസ്; നീതി ലഭിക്കുമെന്ന് ഡ്രൈവര്‍

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍