''ഞാന്‍ തേടും പൊന്‍താരം കണ്‍മുന്നില്‍ വന്നാല്‍'', ഇതൊരു ആരാധകന്റെ സ്വപ്‌നം; 'ഡ്രൈവിംഗ് ലൈസന്‍സി'ലെ ഗാനം

“9”ന് ശേഷം വീണ്ടും പൃഥ്വിരാജ് നിര്‍മ്മാതാവും നായകനുമാകുന്ന ചിത്രം “ഡ്രൈവിംഗ് ലൈസന്‍സി”ലെ ആദ്യ ഗാനം പുറത്ത്. “”ഞാന്‍ തേടും പൊന്‍താരം കണ്‍മുന്നില്‍ വന്നാല്‍”” എന്ന ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് യക്‌സന്‍ ഗാരി പെരേരയും നേഹ എസ് നായരും സംഗീതമൊരുക്കി ആന്റണി ദാസന്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്.

ലക്ഷ്വറി കാറുകളോട് ക്രേസുള്ള സിനിമാതാരമായാണ് പൃഥ്വിരാജ് ചിത്രത്തില്‍ വേഷമിടുന്നത്. പൃഥിരാജിന്റെ കഥാപാത്രത്തിന്റെ കടുത്ത ആരാധകനായാണ് സുരാജ് വെഞ്ഞാറമൂട് ഗാനത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഒരാരാധകന്റെ സ്വപ്‌നമായാണ് ഗാനം ഒരുക്കിയിരിക്കുന്നത്. ദീപ്തി സതി, മിയ ജോര്‍ജ് എന്നിവരും ഗാന രംഗത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

വെഹിക്കിള്‍ ഇന്‍സ്പെക്ടറുടെ വേഷമാണ് സുരാജ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പൃഥ്വിയുടെയും സുരാജിന്റെ കഥാപാത്രങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളാണ് ചിത്രത്തിന്റെ ആധാരം. സംവിധായകന്‍ ലാലിന്റെ മകന്‍ ജീന്‍ പോളാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സച്ചി തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് അലക്സ് ജെ പുളിക്കലാണ്. പൃഥിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍