ബിഗ് ബജറ്റ് ചിത്രവുമായി കലൂര്‍ ഡെന്നിസിന്‍റെ മകന്‍, നായകന്‍ മമ്മൂട്ടി

നവാഗതനായ ഡിനോ ഡെന്നിസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാകുന്നു. തിയറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ഡോള്‍വിന്‍ കുര്യാക്കോസും ജിനു വി. എബ്രഹാമും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

പൃഥ്വിരാജ് ചിത്രം കാപ്പ, ടൊവിനോ തോമസ് നായകനാകുന്ന അന്വേഷിപ്പിന്‍ കണ്ടെത്തും എന്നീ ചിത്രങ്ങള്‍ക്കുശേഷം തിയറ്റര്‍ ഓഫ് ഡ്രീംസ് നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്.

ത്രില്ലര്‍ ശ്രേണിയിലുള്ള ചിത്രം ബിഗ് ബജറ്റിലാണ് ഒരുങ്ങുന്നത്. നിമിഷ് രവിയാണ് ഛായാഗ്രഹണം. ബാദുഷ പ്രൊജക്ട് ഡിസൈനര്‍. പ്രശസ്ത തിരക്കഥാകൃത്ത് കലൂര്‍ ഡെന്നീസിന്റെ മകനാണ് ഡിനോ ഡെന്നിസ്.

ജോഷി- മമ്മൂട്ടി- കലൂര്‍ ഡെന്നിസ് കോംബോയില്‍ ഒട്ടേറെ ഹിറ്റ് ചിത്രങ്ങള്‍ മലയാളത്തിന് ലഭിച്ചിട്ടുണ്ട്. മലരും കിളിയും, കോടതി, സന്ദര്‍ഭം, ഇടവേളയ്ക്കു ശേഷം, അലകടലിനക്കരെ, കൂട്ടിന്നിളംകിളി, പ്രതിജ്ഞ, ആ രാത്രി തുടങ്ങിയ മമ്മൂട്ടി ചിത്രങ്ങള്‍ക്ക് കലൂര്‍ ഡെന്നിസ് തിരക്കഥയൊരുക്കിയിട്ടുണ്ട്.

Latest Stories

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി