എന്റെ അച്ഛന് വേണ്ടി ഇത്രയെങ്കിലും ഞാന്‍ ചെയ്യണ്ടേ...; 'രോമാഞ്ചം' വീഡിയോ വൈറല്‍

ഈ വര്‍ഷത്തെ ഹിറ്റ് സിനിമകളില്‍ ഒന്നാണ് ‘രോമാഞ്ചം’. 70ല്‍ അധികം സിനിമകള്‍ ഇതിനോടകം തന്നെ മലയാളത്തില്‍ റിലീസ് ചെയ്തിട്ടുണ്ട്. അതില്‍ തിയേറ്റര്‍ വിജയം നേടിയത് രോമാഞ്ചം മാത്രമാണ്. ചിത്രത്തില്‍ ഏറെ ശ്രദ്ധ നേടിയ കഥാപാത്രമാണ് അര്‍ജുന്‍ അശോകന്‍ അവതരിപ്പിച്ച സിനുമോന്‍ എന്ന കഥാപാത്രം.

രോമാഞ്ചത്തില്‍ എലിശല്യമുള്ള വീട്ടില്‍ താമസിക്കുമ്പോള്‍ സിനുമോന്‍ എലിയെ കണ്ടപ്പാടെ അതിനെ മതിലില്‍ എറിഞ്ഞ് കൊല്ലുന്നത് കാണാം. സിനുമോന് എലികളോട് എന്താണിത്ര ദേഷ്യമെന്നതിനുള്ള ഉത്തരം കണ്ടെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

പാസ്‌പോര്‍ട്ട് കരണ്ട് തിന്ന എലിയെ കൊല്ലാനായി ബസിന്റെ ലിവറുമായി ഇറങ്ങിയ ‘ഈ പറക്കും തളിക’ സിനിമയിലെ ഹരിശ്രീ അശോകന്‍ അവതരിപ്പിച്ച കഥാപാത്രത്തെയും രോമാഞ്ചത്തില്‍ അര്‍ജുന്‍ അശോകന്‍ അവതരിപ്പിച്ച കഥാപാത്രത്തെയും ബന്ധപ്പെടുത്തിയിരിക്കുകയാണ് ട്രോളന്‍മാര്‍ ഇപ്പോള്‍.

സുന്ദരന്റെ ആജീവനാന്ത ശത്രുവായ എലിയെ ഓടിച്ചിട്ട് പിടിച്ച് വകവരുത്തി സിനുമോന്‍ എന്നാണ് ട്രോളന്മാര്‍ പറയുന്നത്. പറക്കും തളികയിലെയും രോമാഞ്ചത്തിലെയും സീനുകള്‍ ഉള്‍പ്പെടുത്തിയുള്ള വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

ചിത്രത്തില്‍ എലികളെ സിനു കൊല്ലുന്നതും കുഴിച്ചിടുന്നതുമായ രംഗങ്ങള്‍ വീഡിയോയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അച്ഛന് കൊടുത്ത വാക്ക് സിനുമോന്‍ പാലിച്ചെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. അതേസമയം, ജിത്തു മാധവന്‍ സംവിധാനം ചെയ്ത രോമാഞ്ചം ഫെബ്രുവരി 3ന് ആണ് തിയേറ്ററുകളിലെത്തിയത്.

Latest Stories

അസാധാരണ മികവുള്ള കളിക്കാരനാണ് അവൻ, ഞാൻ അദ്ദേഹത്തിന്റെ ഫാൻ ബോയ്; ഇന്ത്യൻ താരത്തെ ഇഷ്ട ക്രിക്കറ്ററായി തിരഞ്ഞെടുത്ത് ഉസൈൻ ബോൾട്ട്

ചക്രവാതചുഴി; സംസ്ഥാനത്ത് അതിശക്തമായ മഴ മുന്നറിയിപ്പ്, ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

പഴയ പോലെ യുവതാരം അല്ല നീ ഇപ്പോൾ, ലോകകപ്പ് അവസാന അവസരമായി കണ്ട് ഏറ്റവും മികച്ചത് നൽകുക; ഗൗതം ഗംഭീർ സഞ്ജുവിന് നൽകുന്ന ഉപദേശം ഇങ്ങനെ

പന്തീരാങ്കാവ് ​ഗാർഹിക പീഡനം; രാഹുൽ ​ഗോപാലിനായി ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ്, മുഴുവൻ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കാൻ നീക്കം

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; അസോസിയേറ്റ് പ്രൊഫസര്‍ക്കെതിരെ പൊലീസ് കേസെടുത്തു

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഇടിമിന്നലേറ്റ് 11 മരണം; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

അമീബിക് മസ്തിഷ്‌ക ജ്വരം; നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടികളുടെ പരിശോധനഫലം നെഗറ്റീവ്

വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

രാമക്ഷേത്രത്തിന് പിന്നാലെ സീതാ ക്ഷേത്രം; സീതാമഢില്‍ പുതിയ പ്രഖ്യാപനവുമായി അമിത്ഷാ

സീതാമഡിയില്‍ സീതാ ക്ഷേത്രം, ബിഹാര്‍ ജനതയ്ക്ക് ഷായുടെ 'വന്‍ വാഗ്ദാനം'; രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം