ജനക്കൂട്ടത്തിനിടെ അല്ലു അര്‍ജുന്‍ എന്തിന് പോയി? സ്ത്രീ കൊല്ലപ്പെട്ട സംഭവത്തില്‍ നടനെതിരെ വന്‍ വിമര്‍ശനം

തിയേറ്ററില്‍ സംഘര്‍ഷം ഉണ്ടാവുകയും സ്ത്രീ കൊല്ലപ്പെടുകയും ചെയ്ത സംഭവത്തില്‍ അല്ലു അര്‍ജുനെതിരെ പ്രതിഷേധം. വലിയ ആരാധകക്കൂട്ടത്തെ വകവയ്ക്കാതെ പുഷ്പ 2 കാണാനായി അല്ലു അര്‍ജുന്‍ തിയേറ്ററില്‍ എത്തിയപ്പോഴാണ് സംഘര്‍ഷം ഉണ്ടായത്. ഇത്രയും വലിയ ആരാധകക്കൂട്ടം അവിടെ ഉണ്ടെന്ന് അറിഞ്ഞിട്ടും അല്ലു അര്‍ജുന്‍ അവിടേക്ക് പോയത് എന്തിനാണ് എന്നാണ് പലരും ചോദിക്കുന്നത്.

കുറച്ചു കൂടി പക്വതയോടെ ഈ സന്ദര്‍ഭം കൈകാര്യം ചെയ്യണമായിരുന്നു എന്നുള്ള അഭിപ്രായങ്ങളും സോഷ്യല്‍ മീഡിയയില്‍ നിന്നും ഉയരുന്നുണ്ട്. ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലാണ് ആരാധകര്‍ക്കായി ഒരുക്കിയ പ്രത്യേക ഷോ കാണാന്‍ അല്ലു അര്‍ജുനും ഭാര്യ സ്‌നേഹ റെഡ്ഡിയും രശ്മിക മന്ദാനയും എത്തിയത്.

രാത്രി 11ന് സിനിമയുടെ റിലീസിന്റെ ഭാഗമായി ആരാധകരുടെ വലിയനിര തന്നെ തിയേറ്ററിന് മുന്നില്‍ തടിച്ചുകൂടിയിരുന്നു. ഇതിനിടെ അപ്രതീക്ഷിതമായി അല്ലു അര്‍ജുനും സംവിധായകന്‍ സുകുമാറും തിയേറ്ററിലെത്തിയതോടെ ആരാധകരുടെ ആവേശം അതിരുകടന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കാവാതെ വന്നതോടെ പൊലീസ് ലാത്തിവീശി.

ഇതേ തുടര്‍ന്നുണ്ടായ സംഘര്‍ഷമാണ് അപകടത്തില്‍ കലാശിച്ചത്. ദില്‍സുഖ്‌നഗര്‍ സ്വദേശിനിയായ രേവതി (39) ആണ് സംഘര്‍ഷത്തില്‍ മരിച്ചത്. രേവതി, ഭര്‍ത്താവ് ഭാസ്‌കറിനും മക്കളായ തേജ് (9), സാന്‍വിക (7) എന്നിവര്‍ക്കുമൊപ്പമാണ് തിയേറ്ററിലെത്തിയത്. മക്കള്‍ക്കും ഭര്‍ത്താവിനും പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ