'ഇത്രയും പോപ്പുലറായ എന്നെ കണ്ടിട്ട് മനസില്ലായില്ലേടോ ജാഡ തെണ്ടി..'; മഞ്ഞുമ്മല്‍ ടീമിന്റെ ഡ്രൈവറെ തിരിച്ചറിയാതെ റിവ്യൂവേഴ്‌സ്, ചര്‍ച്ചകളില്‍ നിറഞ്ഞ് ഖാലിദ് റഹ്‌മാന്‍

തിയേറ്ററുകളില്‍ ആരവം സൃഷ്ടിച്ച് ‘മഞ്ഞുമ്മല്‍ ബോയ്‌സ്’. ഓപ്പണിംഗ് ദിനത്തില്‍ തന്നെ 3 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടി ഈ വര്‍ഷത്തെ ബോക്‌സ് ഓഫീസ് ട്രെന്‍ഡ് സെറ്റര്‍ ആയി മാറിയിരിക്കുകയാണ് ചിത്രം. ഫെബ്രുവരി റിലീസുകളില്‍ ‘ഭ്രമയുഗം’, ‘പ്രേമലു’ എന്നീ ചിത്രങ്ങളുടെ ഓപ്പണിംഗ് കളക്ഷനെ മറികടന്നാണ് മഞ്ഞുമ്മല്‍ ബോയ്‌സിന്റെ നേട്ടം.

ചിദംബരം സംവിധാനം ചെയ്ത ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ലാല്‍ ജൂനിയര്‍, ചന്തു സലീംകുമാര്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, അരുണ്‍ കുര്യന്‍, വിഷ്ണു രഘു എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ചിത്രത്തിലെ ഡ്രൈവര്‍ പ്രസാദ് എന്ന കഥാപാത്രവും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. സംവിധായകന്‍ ഖാലിദ് റഹ്‌മാന്‍ ആണ് ഈ കഥാപാത്രമായി സ്‌ക്രീനിലെത്തിയത്. ‘ഉണ്ട’, ‘തല്ലുമാല’, ‘അനുരാഗകരിക്കിന്‍ വെള്ളം’ എന്നീ സിനിമകള്‍ ചെയ്ത് പ്രേക്ഷകരെ ഞെട്ടിച്ച സംവിധായകനാണ് ഖാലിദ് റഹ്‌മാന്‍.

തിയേറ്ററില്‍ ഖാലിദിന്റെ കഥാപാത്രം എത്തുന്ന ആദ്യ രംഗത്തിന് തന്നെ കയ്യടികള്‍ ഉയരുകയും ചെയ്തിരുന്നു. ‘മായാനദി’, ‘പറവ’, ‘നോര്‍ത്ത് 24 കാതം’ എന്നീ സിനിമകളില്‍ സെക്കന്റുകള്‍ മാത്രം സ്‌ക്രീനില്‍ വന്നുപോയ ഖാലിദിന് മഞ്ഞുമ്മല്‍ ബോയ്സില്‍ മുഴുനീള വേഷമാണ് ഉള്ളത്.

എന്നാല്‍ ചിത്രം റിലീസായതിന് ശേഷം വന്ന മിക്ക റിവ്യൂകളിലും പ്രമുഖ യൂട്യൂബേഴ്‌സ് എന്ന് വിശേഷിപ്പിക്കുന്ന മിക്ക റിവ്യൂവേഴ്സും ഖാലിദിനെ തിരിച്ചറിഞ്ഞില്ല എന്നതാണ് വസ്തുത. ചിത്രത്തില്‍ ഡ്രൈവറുടെ കഥാപാത്രം ചെയ്ത നടന്‍ എന്നാണ് പലരും ഖാലിദിനെ വിശേഷിപ്പിച്ചത്.

എന്നാല്‍ ഇത്രയേറെ സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച ഖാലിദിനെ തിരിച്ചറിയാന്‍ സിനിമ റിവ്യൂകള്‍ പ്രൊഫഷനായി കൊണ്ടുനടക്കുന്നര്‍ക്ക് സാധിച്ചില്ല എന്നത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരിക്കുകയാണ്. ഖാലിദ് ചിത്രങ്ങളെക്കുറിച്ച് പുകഴ്ത്തിയവര്‍ തന്നെ അദ്ദേഹത്തെ തിരിച്ചറിയാതെ പോയത് ദൗര്‍ഭാഗ്യകരമാണ് എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

Latest Stories

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി