സംവിധായകനായി എസ്.എന്‍ സ്വാമി; ചിത്രീകരണം ആരംഭിച്ചു

മലയാള സിനിമാപ്രേമികള്‍ക്ക് പ്രിയങ്കരനാണ് തിരക്കഥാകൃത്ത് എസ്.എന്‍.സ്വാമി. അറുപത്തിയേഴു തിരക്കഥകള്‍ രചിച്ച എസ്.എന്‍.സ്വാമി സംവിധായകനാകുകയാണ്. ഈ ചിത്രത്തിന്റെ പൂജാ ചടങ്ങും ചിത്രീകരണവും ചലച്ചിത്ര രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തില്‍ എറണാകുളം ടൌണ്‍ ഹാളില്‍ നടന്നു.

മലയാള സിനിമയിലെ വലിയൊരു സംഘം സാങ്കേതികവിദഗ്ദരും നിര്‍മ്മാതാക്കളും ബന്ധുമിത്രാദികളും, രാഷ്ട്രീയ സാമൂഹ്യ രാഷ്ടീയ പ്രവര്‍ത്തകരും പങ്കെടുത്ത ചടങ്ങില്‍ ജസ്റ്റീസ് ഗോപിനാഥ് ആദ്യ ഭദ്രദീപം തെളിയിച്ചതോടെയാണ് ചടങ്ങുകള്‍ക്കു തുടക്കമായത്.

കെ.മധു സ്വിച്ചോണ്‍ കര്‍മ്മവും ജോസ് തോമസ് ഫസ്റ്റ് ക്ലാപ്പും നല്‍കി. ജോഷി ഫസ്റ്റ് ഷോട്ട് ചിത്രീകരിച്ചു. സാജന്‍, ഷാജി കൈലാസ്,ഏകെ.സാജന്‍, ബി.ഉണ്ണികൃഷ്ണന്‍, ഉദയ് കൃഷ്ണം, സിയാദ് കോക്കര്‍, എവര്‍ഷൈന്‍ മണി, സാജു ജോണി, വ്യാസന്‍ എടവനക്കാട്, സോള്‍വിന്‍കുര്യാക്കോസ്, ഡാര്‍വിന്‍ കുര്യാക്കോസ്, ഹൈബി ഈഡന്‍ എം.പി, മേയര്‍ . എം. അനില്‍കുമാര്‍, നിര്‍മ്മാതാവ്, എം.സി. അരുണ്‍, അനില്‍ മാത്യു, അഭിനേതാക്കളായ കൃഷ്ണ, ഗ്രിഗറി, സ്മിനു സി ജോ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ധ്യാന്‍ ശ്രീനിവാസന്‍, നായകനാകുന്ന ഈ ചിത്രത്തില്‍ അപര്‍ണ്ണാ ദാസ് നായികയാകുന്നു. രണ്‍ജി പണിക്കര്‍, രഞ്ജിത്ത്, ഗ്രിഗറി, ആര്‍ദ്രാ, സ്മിനു സിജോ, തുടങ്ങിയവരും, ഏതാനും പുതുമുഖങ്ങളും അണിനിരക്കുന്നു. ജെയ്ക്ക് ബിജോയ്‌സിന്റേതാണു സംഗീതം.

ജാക്ക് സണ്‍ ജോണ്‍സണ്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. എഡിറ്റിംഗ് – ബസോദ് ടി. ബാബുരാജ്. കലാസംവിധാനം – സാബു സിറിള്‍. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ – ശിവരാമകൃഷ്ണന്‍, കോസ്റ്റ്യും – ഡിസൈന്‍ – സ്റ്റെഫി സേവ്വര്‍ . മേക്കപ്പ് സിനൂപ് രാജ് .- പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ് – രാജു അരോമ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – അരോമ മോഹന്‍. ലഷ്മി പാര്‍വ്വതി വിഷന്റെ ബാനറില്‍ രാജേന്ദ്രപ്രസാദ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം കൊച്ചി, പാലക്കാട്, എന്നിവിടങ്ങളിലായി പൂര്‍ത്തിയാകും. വാഴൂര്‍ ജോസ്. ഫോട്ടോ – നവീന്‍ മുരളി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ