ഒടിടിയില്‍ റിലീസ് ചെയ്യുന്ന മരക്കാര്‍ എന്തുകൊണ്ട് തീയേറ്ററിലും പ്രദര്‍ശിപ്പിച്ചു കൂടാ: സിയാദ് കോക്കര്‍

മരക്കാര്‍ തിയേറ്ററിലും ഒടിടിയിലും ഒരേ സമയം പ്രദര്‍ശിപ്പിച്ചാല്‍ പ്രശ്‌നമെന്താണെന്ന് കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് സിയാദ് കോക്കര്‍. തീയേറ്ററില്‍ സിനിമ കാണുവാന്‍ പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്. ഈ സവിശേഷ സാഹചര്യത്തില്‍ ഇത്തരം ഒരു പരീക്ഷണത്തിന് ശ്രമിച്ചു കൂടെ എന്ന് അദ്ദേഹം ചോദിച്ചു.

റിപ്പോര്‍ട്ടര്‍ ടിവിയുമായുള്ള പ്രത്യേക അഭിമുഖത്തിലായിരുന്നു സിയാദ് കോക്കറിന്റെ പ്രതികരണം. വളരെ അധികം ശ്രദ്ധേയമായി നില്‍ക്കുന്ന സിനിമയാണ്. മോഹന്‍ലാല്‍ നായകന്‍, അപ്പോള്‍ സ്വാഭാവികമായും പ്രേക്ഷകര്‍ക്ക് സിനിമ തിയേറ്ററില്‍ കാണണമെന്ന് ആഗ്രഹമുണ്ടാകും. ഒടിടി റിലീസ് ചെയ്ത സിനിമ എന്തുകൊണ്ട് തിയേറ്ററില്‍ കാണിക്കാന്‍ പാടില്ല? ഒടിടി എന്നത് ഒരു ചെറിയ പ്ലാറ്റ്ഫോം അല്ലേ? എല്ലാ സാധാരണക്കാരുടെ കൈയിലും ഒടിടി പ്ലാറ്റ്ഫോംസ് ഇല്ലല്ലോ. അപ്പോള്‍ ഇത്ര വലിയ നഷ്ടം ഉണ്ടാകില്ലല്ലോ.

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് മരക്കാര്‍ ഒടിടി റിലീസ് ചെയ്യുമെന്ന് വിവരം നിര്‍മാതാവായ ആന്റണി പെരുമ്പാവൂര്‍ മാധ്യമങ്ങളെ അറിയിച്ചത്. തൊട്ടുപിന്നാലെ തന്നെ വിഷയത്തില്‍ പ്രതിഷേധവുമായി തിയേറ്റര്‍ ഉടമകളും രംഗത്തെത്തുകയായിരുന്നു. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് ഫിലിം ചേംബറിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു.

യോഗത്തില്‍ മരക്കാര്‍ സിനിമ തിയേറ്ററില്‍ റിലീസ് ചെയ്യുവാന്‍ നിരവധി ആവശ്യങ്ങളും ആന്റണി പെരൂമ്പാവൂര്‍ മൂന്നോട്ടുവെച്ചിരുന്നു.തിയേറ്ററുടമകള്‍ അഡ്വാന്‍സ് തുക നല്‍കണമെന്നും ഇരുന്നൂറോളം സ്‌ക്രീനുകള്‍ വേണമെന്നുമുള്‍പ്പെടെയുളള നിരവധി ആവശ്യങ്ങളാണ് ആന്റണി പെരുമ്പാവൂര്‍ മുന്നോട്ടുവെക്കുന്നത്.

ഓരോ തിയേറ്റര്‍ ഉടമകള്‍ 25 ലക്ഷം രൂപ അഡ്വാന്‍സ് നല്‍കണം. നഷ്ടം വന്നാല്‍ തിരികെ നല്‍കില്ല. എന്നാല്‍ ലാഭം ഉണ്ടായാല്‍ അതിന്റെ ഷെയര്‍ വേണമെന്നും ആന്റണി പെരുമ്പാവൂര്‍ ആവശ്യപ്പെട്ടു.

Latest Stories

'ഇത് അമേരിക്കൻ ആക്രമണത്തിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം'; ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയെന്ന ട്രംപിൻ്റെ ആരോപണം തള്ളി ഇറാൻ

'അമ്മയുടെ ഇടപെടൽ, സംഗീതയും വിജയ്‌യും വീണ്ടും ഒന്നിച്ചു'? വിവാഹമോചനക്കേസ് പിൻവലിച്ചുവെന്ന് റിപ്പോർട്ട്

'കെ ബി പ്രദീപിന്റെ നിയമനം കള്ളന് ചൂട്ട് പിടിക്കും പോലെ, ചെയ്യാന്‍ പാടില്ലാത്ത കാര്യം'; വിമർശിച്ച് പിണറായി വിജയന്‍

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്; വെള്ളി വിലയിൽ മാറ്റമില്ല

'ഇതേവരെ ആരോഗ്യമന്ത്രി ഇവിടെ വന്നിട്ടില്ല, നിപ വിഷയത്തിൽ ഇടപെട്ടിട്ടില്ല'; നിപയെ ഗൗരവകരമായി കൈകാര്യം ചെയ്യുന്നില്ലെന്ന് പിണറായി വിജയൻ

ഭാര്യയെ കുത്തിക്കൊല്ലാൻ ശ്രമം; റൗഡി 'വാവാച്ചി' പിടിയിൽ, പ്രതിയെ റിമാൻഡ് ചെയ്തു

നിയമനം വിവാദമായി, കെ ബി പ്രദീപ് ദേവസ്വം സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സ്ഥാനം രാജിവെച്ചു; രാജി മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ; തിരുവനന്തപുരം ജില്ലയിൽ ഓറഞ്ച് അലേർട്ട്; 9 ജില്ലകളിൽ യെല്ലോ അലേർട്ടും

ശബരിമല സ്വര്‍ണപ്പാളി കൈമാറ്റ കേസ്; പി എസ് പ്രശാന്തിനും അജികുമാറിനും എസ്‌ഐടി നോട്ടീസ്, അടുത്ത ആഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം

യുദ്ധം അവസാനത്തിലേക്ക്; കരാറിലേക്ക് അടുക്കുന്നുവെന്ന സൂചന നല്‍കി യുഎസും ഇറാനും