'ഇയാള്‍ ഇന്‍റര്‍വ്യൂ കുളംമാക്കുകയാണ് സാര്‍, ഇയാളെ പുറത്താക്കണം': വിജയ് സേതുപതി; വീഡിയോ വൈറൽ

വിജയ് സേതുപതി, പ്രകാശ് രാജ്, ഉണ്ണി മുകുന്ദന്‍, അരവിന്ദ് സ്വാമി, വിജയ് വര്‍മ്മ അടക്കമുള്ളവർ പങ്കെടുത്ത ആക്ടേര്‍സ് റൗണ്ട് ടേബിളില്‍ നിന്നുള്ള രസകരമായ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഗലാട്ട പ്ലസ് ആണ് ഇത്തരത്തിൽ ആക്ടേര്‍സ് റൗണ്ട് ടേബിൾ നടത്തിയത്. ഭരദ്വാജ് രങ്കന്‍ ആയിരുന്നു ആ പരുപാടി നയിച്ചത്.

റൗണ്ട് ടേബിളില്‍ എങ്ങനെയാണ് റോളുകള്‍ തെരഞ്ഞെടുക്കുന്നത് എന്ന ചോദ്യത്തിന് വിജയ് സേതുപതി ഗൗരവമായി സംസാരിച്ച് വരുകയായിരുന്നു. ഇംഗ്ലീഷിലാണ് വിജയ് സേതുപതി സംസാരിച്ച് തുടങ്ങിയത്. എന്നാല്‍ സംസാരത്തിന്‍റെ ഒരു ഘട്ടത്തില്‍ അടുത്തിരുന്ന അരവിന്ദ് സ്വാമി പ്രകാശ് രാജിനോട് ചില ആംഗ്യങ്ങള്‍ കാണിച്ചു.

ഇത് രണ്ട് പേരിലും ചിരി പടര്‍ത്തി, ഉടന്‍ തന്നെ വിജയ് സേതുപതി തമാശയ്ക്ക് ‘ ഇയാള്‍ ഇന്‍റര്‍വ്യൂ കുളം മാക്കുകയാണ് സാര്‍, ഇയാളെ പുറത്താക്കണം’ എന്ന് രസകരമായി പറഞ്ഞു. ഈ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തത്. അതേസമയം അടുത്തിടെ പ്രകാശ് രാജ് നല്‍കുന്ന രാഷ്ട്രീയ അഭിമുഖങ്ങള്‍ താന്‍ ആസ്വദിക്കാറുണ്ടെന്ന് റൗണ്ട് ടേബിളില്‍ വിജയ് സേതുപതി പറഞ്ഞു. എന്തായാലും ആക്ടേര്‍സ് റൗണ്ട് ടേബിള്‍ രസകരമായി തന്നെയാണ് മുന്നോട്ട് പോയത്.

അതിനിടെ മക്കൾ സെൽവൻ വിജയ് സേതുപതിയെ നായകനാക്കി അറുമുഗകുമാർ സംവിധാനം ചെയ്ത ‘എയ്‌സ്‌’ എന്ന ചിത്രത്തിന്റെ ഗ്ലിംപ്സ് വീഡിയോ പുറത്ത് വന്നു. വിജയ് സേതുപതിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് ഈ വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്. വളരെ ശക്തമായ വേഷത്തിൽ വിജയ് സേതുപതിയെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ രുക്മിണി വസന്ത്, യോഗി ബാബു, ബി എസ് അവിനാശ്, ദിവ്യ പിള്ള, ബബ്ലു, രാജ്കുമാർ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ‘ബോൾഡ് കണ്ണൻ’ എന്ന കഥാപാത്രമായാണ് വിജയ് സേതുപതി ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്.

Latest Stories

ഒഡീഷയിൽ 'അംഗണവാടി മുതൽ പിജി വരെ' വിദ്യാഭ്യാസം സൗജന്യമാക്കി ബിജെപി സർക്കാർ; കോളജ് വിദ്യാർത്ഥികൾക്ക് ഇനി മുതൽ ഫീസില്ല

ലാൻഡ് ചെയ്തതിന് പിന്നാലെ തീപിടിച്ചു; അസമിൽ വ്യോമസേന വിമാനം തകർന്നു വീണു

'വീണുകിട്ടിയ ആയുധം പോലെ പ്രതിപക്ഷം പെരുമാറുന്നത് ശരിയല്ല'; നിപ വ്യാപനം ഉണ്ടായിട്ടില്ലെന്ന് കെ മുരളീധരന്‍

'ഇത് അമേരിക്കൻ ആക്രമണത്തിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം'; ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയെന്ന ട്രംപിൻ്റെ ആരോപണം തള്ളി ഇറാൻ

'അമ്മയുടെ ഇടപെടൽ, സംഗീതയും വിജയ്‌യും വീണ്ടും ഒന്നിച്ചു'? വിവാഹമോചനക്കേസ് പിൻവലിച്ചുവെന്ന് റിപ്പോർട്ട്

'കെ ബി പ്രദീപിന്റെ നിയമനം കള്ളന് ചൂട്ട് പിടിക്കും പോലെ, ചെയ്യാന്‍ പാടില്ലാത്ത കാര്യം'; വിമർശിച്ച് പിണറായി വിജയന്‍

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്; വെള്ളി വിലയിൽ മാറ്റമില്ല

'ഇതേവരെ ആരോഗ്യമന്ത്രി ഇവിടെ വന്നിട്ടില്ല, നിപ വിഷയത്തിൽ ഇടപെട്ടിട്ടില്ല'; നിപയെ ഗൗരവകരമായി കൈകാര്യം ചെയ്യുന്നില്ലെന്ന് പിണറായി വിജയൻ

ഭാര്യയെ കുത്തിക്കൊല്ലാൻ ശ്രമം; റൗഡി 'വാവാച്ചി' പിടിയിൽ, പ്രതിയെ റിമാൻഡ് ചെയ്തു

നിയമനം വിവാദമായി, കെ ബി പ്രദീപ് ദേവസ്വം സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സ്ഥാനം രാജിവെച്ചു; രാജി മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം