'ആന്റി റോള്‍ ഡബ്ബാ റോളിനേക്കാള്‍ നല്ലതാണ്', ആ നടിയുടെ വാക്കുകള്‍ വേദനിപ്പിച്ചു..; ജ്യോതികയുടെ പേരെടുത്ത് പറയാതെ വിമര്‍ശിച്ച് സിമ്രാന്‍, ചര്‍ച്ചയാകുന്നു

സഹപ്രവര്‍ത്തകയില്‍ നിന്നും നേരിട്ട ദുരനുഭവത്തെ കുറിച്ച് പറഞ്ഞ നടി സിമ്രാന്റെ വാക്കുകള്‍ ചര്‍ച്ചയാകുന്നു. ഒരു സിനിമയിലെ പ്രകടനത്തെ അഭിനന്ദിച്ച താന്‍ ആ റോളില്‍ താങ്കളെ പ്രതീക്ഷിച്ചിരുന്നില്ല എന്ന് പറഞ്ഞ് മെസേജ് അയച്ചു. എന്നാല്‍ അവര്‍ പറഞ്ഞ മറുപടി ആന്റി റോള്‍ ചെയ്യുന്നതിനെക്കാള്‍ ഭേദമാണിത് എന്നായിരുന്നു. അത് തന്നെ വേദനിപ്പിച്ചു എന്നാണ് സിമ്രാന്‍ പറയുന്നത്. ഒരു അവാര്‍ഡ് ഫങ്ഷനിടെയാണ് സിമ്രാന്‍ സംസാരിച്ചത്.

നടി ജ്യോതികയെ കുറിച്ചാണ് സിമ്രാന്റെ വാക്കുകള്‍ എന്ന ചര്‍ച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ”ഒരു പ്രസ്‌കതിയും ഇല്ലാത്ത ‘ഡബ്ബാ’ റോളുകള്‍ ചെയ്യുന്നതിലും നല്ലതാണ് ആന്റി റോള്‍ ചെയ്യുന്നത്” എന്ന് സിമ്രാന്‍ പറഞ്ഞതാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. ജ്യോതിക അടുത്തിടെ അഭിനയിച്ച ‘ഡബ്ബാ കാര്‍ട്ടല്‍’ എന്ന ഹിന്ദി സീരീസ് ഉദ്ദേശിച്ചാണ് സിമ്രാന്‍ സംസാരിച്ചത് എന്നാണ് ചര്‍ച്ചകള്‍.

സിമ്രാന്റെ വാക്കുകള്‍:

30 വര്‍ഷമായി സിനിമ മേഖലയില്‍ എത്തിപ്പെട്ടിട്ട്. അതിന് ദൈവത്തിന് നന്ദി. കഴിഞ്ഞ ദിവസം ഒരു സംഭവമുണ്ടായി, ഒരു സഹപ്രവര്‍ത്തകയ്ക്ക് ഞാന്‍ ഒരു സന്ദേശം അയച്ചു. അവര്‍ അഭിനയിച്ച ഒരു സിനിമയെ കുറിച്ചായിരുന്നു അത്. ആ റോളില്‍ താങ്കളെ പ്രതീക്ഷിച്ചില്ല എന്നു പറഞ്ഞപ്പോള്‍ അവര്‍ തന്ന മറുപടി വളരെ മോശമായിരുന്നു. അത് ഞാന്‍ പ്രതീക്ഷിച്ചില്ല.

ഒരു പ്രസ്‌കതിയും ഇല്ലാത്ത ‘ഡബ്ബാ’ റോളുകള്‍ ചെയ്യുന്നതിലും അഭിനയിക്കാതിരിക്കുന്നതിലും എത്രയോ നല്ലതാണ് അര്‍ഥവത്തായ ആന്റി റോളോ 25 വയസ്സുള്ള ഒരാളുടെ അമ്മയായോ അഭിനയിക്കുന്നത്. ചെയ്യുന്ന കാര്യങ്ങള്‍ ആത്മവിശ്വാസത്തോടെ ചെയ്യുക. രണ്ട്-മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് ഞാന്‍ നേരത്തെ പറഞ്ഞ മെസേജിന്റെ കാര്യമുണ്ടായത്. അത് എന്നെ ഒരുപാട് വേദനിപ്പിച്ചു.

ഞാനത് അര്‍ഹിക്കുന്നേയില്ല. കാരണം ഞാനിന്ന് എന്തെങ്കിലുമായിട്ടുണ്ടെങ്കില്‍ അത് ഞാന്‍ ഒറ്റയ്ക്ക് നേടിയെടുത്തതാണ്. അതിപ്പോള്‍ ആന്റി റോളായാലും അമ്മ റോളായാലും അല്ലെങ്കില്‍ മറ്റെന്തെങ്കിലും റോള്‍. ആ റോളിന്റെ പേര് ഞാനിവിടെ പറയാന്‍ താല്‍പര്യപ്പെടുന്നില്ല. അത് എന്റെ തീരുമാനമാണ്. അത് എനിക്ക് നല്ല പേരാണ് ഈ മേഖലയില്‍ നേടിത്തന്നത്. നമുക്ക് നമ്മുടേതായ അഭിപ്രായസ്വാതന്ത്ര്യമുണ്ട്.

Latest Stories

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്