സിമ്രാൻ നമ്മൾ മലയാളം അവഹേളിച്ചു വിട്ട നായിക, അസിനും നയൻതാരയും, അവരെല്ലാം ഇന്ന് ലോകം അറിയുന്ന നടിമാർ; അനുപമയുടെ കരിയറിലും അതുപോലെ സംഭവിക്കുമെന്ന് സുരേഷ് ഗോപി

അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത ‘പ്രേമം’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനം കവർന്ന താരമാണ് അനുപമ പരമേശ്വരൻ. പിന്നീട് മലയാളത്തിൽ അധികം സജീവമായില്ലെങ്കിലും തെലുങ്കിൽ തിരക്കേറിയ താരമാണ് ഇപ്പോൾ അനുപമ. സുരേഷ് ഗോപിയുമായി ഒന്നിക്കുന്ന ചിത്രം ‘ജെഎസ്കെ- ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളത്തിൽ എത്തുകയാണ് അനുപമ.

കഴിഞ്ഞ ദിവസം താൻ മലയാള സിനിമയിൽ നിന്നും അവഗണന നേരിട്ടെന്ന് അനുപമ പറഞ്ഞിരുന്നു. ‘ജെഎസ്കെ- ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു അനുപമ. മലയാളത്തിൽ താൻ ഒരുപാട് അവഗണന നേരിട്ടെന്നും അഭിനയിക്കാൻ അറിയില്ലെന്ന അധിക്ഷേപം നേരിട്ടെന്നും ഒരുപാട് ട്രോളുകൾ ഏറ്റുവാങ്ങിയെന്നും അനുപമ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ അനുപമയെ പിന്തുണച്ച് സുരേഷ് ഗോപി രംഗത്തെത്തി.

മലയാളത്തിൽനിന്ന് അവഗണ നേരിട്ട് മറ്റുഭാഷകളിൽ പോയി വിജയിച്ച നടിമാരുടെ ഉദാഹരണം ചൂണ്ടിക്കാട്ടി, അതുപോലെ അനുപമയുടെ കരിയറിലും സംഭവിക്കുമെന്ന് വേദിയിൽ വച്ച് സുരേഷ് ഗോപി അനുപമയോട് പറഞ്ഞു. സിമ്രാൻ, അസിൻ, നയൻ താര ഇവരെല്ലാം മലയാള സിനിമ അവഗണിച്ച നടിമാരാണെന്നും എന്നാൽ അവർ ഇപ്പോൾ ലോകം അറിയുന്ന നടിമാരാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

സുരേഷ് ഗോപിയുടെ വാക്കുകൾ

‘അനുപമ ഇവിടെ ഹൃദയം തുറന്ന് പറഞ്ഞ കാര്യങ്ങളെക്കുറിച്ച്… ഇത് ആദ്യത്തെ സംഭവമല്ല അനുപമ. എനിക്കറിയാവുന്ന സത്യമുണ്ട്, സിമ്രാൻ. ഒരുപാട് നമ്മൾ മലയാളം അവഹേളിച്ചു വിട്ട നായികയാണ്. പക്ഷേ, പിന്നീട് മലയാളത്തിൽ നായികയായി വരാൻ അവരുടെ പിന്നാലെ നടന്ന വൻ സംവിധായകരെ എനിക്കറിയാം. അസിൻ, നയൻതാര, ഇവരെല്ലാം ലോകം കാംക്ഷിക്കുന്ന, വിവിധ ഭാഷകളിലെ നായികമാരായി നല്ലതുപോലെ നിറഞ്ഞാടി. അതുതന്നെ അനുപമയുടെ ജീവിതത്തിലും സംഭവിക്കും. ഇത് കർമ എന്ന് പറയും. അങ്ങനെ സംഭവിച്ചേ പറ്റുകയുള്ളൂ. അതിനുവേണ്ടിയുള്ള പ്രാർഥനയുണ്ട്’, എന്നായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകൾ.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ