രജനിയുടെ മരുമകനാവണം എന്ന് ചിമ്പുവിന് ആഗ്രഹം ഉണ്ടായിരുന്നു, അതായിരിക്കാം ധനുഷിനോടുള്ള ദേഷ്യത്തിന് പിന്നില്‍; ചെയ്യാര്‍ ബാലു

ചിമ്പു – ധനുഷ് തര്‍ക്കം തമിഴകത്തെ പരസ്യമായ രഹസ്യമാണ്. ധാരാളം വാദപ്രതിവാദങ്ങള്‍ ഇരുവര്‍ക്കുമിടയില്‍ നടന്നിട്ടുണ്ട്. ഇപ്പോഴിതാ ധനുഷ്-ചിമ്പു തര്‍ക്കത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് സിനിമാപ്രവര്‍ത്തകന്‍ ചെയ്യാര്‍ ബാലു. ആഗയം എന്ന തമിഴ് യൂട്യൂബ് ചാനലിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കരിയര്‍ സംബന്ധിച്ചുള്ള മത്സരത്തിന് പുറമെ വ്യക്തിപരമായ കാരണങ്ങളും ഈ തര്‍ക്കത്തിന് കാരണമായെന്നാണ് ഇദ്ദേഹം പറയുന്നത്. ധനുഷിന്റെ മുന്‍ ഭാര്യ ഐശ്വര്യയുമായി പഠന കാലം മുതലുള്ള സൗഹൃദം ചിമ്പുവിനുണ്ട്. ഐശ്വര്യയെ വിവാഹം കഴിക്കാന്‍ ചിമ്പു ആഗ്രഹിച്ചിരുന്നതായി ബാലു പറഞ്ഞു.

ധനുഷ് രജനിയുടെ മരുമകന്‍ ആയി. അത് ദേഷ്യത്തിന് കാരണമായി. ഒരു ഘട്ടത്തില്‍ ചിമ്പുവിന്റെ കരിയര്‍ വല്ലാതെ ഇടിഞ്ഞു. ആ സമയത്ത് ധനുഷ് നിരവധി സിനിമകള്‍ ചെയ്ത് സജീവമായി. ചിമ്പുവിന് ഇനി തിരിച്ചു വരവില്ല എന്ന് പലരും വിമര്‍ശിച്ചു. അതിന് പിന്നാലെയാണ് നടന്‍ തിരിച്ചുവരുന്നതും ട്വിറ്റര്‍ ബയോയില്‍ അസുരന്‍ ആക്ടര്‍ എന്നെഴുതുകയും ചെയ്‌തെന്ന് ചെയ്യാര്‍ ബാല പറയുന്നു.

തിരുച്ചിത്രമ്പലം ആണ് അടുത്ത കാലത്തിറങ്ങിയ ധനുഷിന്റെ ഹിറ്റ് സിനിമ. കഴിഞ്ഞ വര്‍ഷം ആദ്യമായിരുന്നു ധനുഷും ഐശ്വര്യ രജിനികാന്തും വേര്‍പിരിഞ്ഞത്. 18 വര്‍ഷം നീണ്ട വിവാഹ ബന്ധമാണ് ഇരുവരും വേര്‍പിരിഞ്ഞത്.

രണ്ട് പേരെയും വീണ്ടും ഒരുമിപ്പിക്കാന്‍ രജനികാന്തും കുടുംബവും ശ്രമിച്ചെങ്കിലും നടന്നില്ല. 2004 നവംബറിലാണ് ധനുഷും ഐശ്വര്യ രജിനികാന്തും വിവാഹം കഴിക്കുന്നത്. ഇരുവരുടെയും കുടുംബങ്ങള്‍ മുമ്പ് തന്നെ അടുത്ത സൗഹൃദത്തിലായിരുന്നു.

Latest Stories

'പ്രജ്വലിന് ശ്രീകൃഷ്ണന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ശ്രമം'; വിവാദ പ്രസ്താവനയില്‍ പുലിവാല് പിടിച്ച് കോണ്‍ഗ്രസ് മന്ത്രി

ഇന്ന് ടീമിൽ ഇല്ലെന്ന് പറഞ്ഞ് വിഷമിക്കേണ്ട, നീ ഇന്ത്യൻ ജേഴ്സിയിൽ മൂന്ന് ഫോര്മാറ്റിലും ഉടനെ കളത്തിൽ ഇറങ്ങും; അപ്രതീക്ഷിത താരത്തിന്റെ പേര് പറഞ്ഞ് ഇർഫാൻ പത്താൻ

32 വര്‍ഷം മുമ്പ് ഈ നടയില്‍ ഇതുപോലെ താലികെട്ടാനുള്ള ഭാഗ്യം ഞങ്ങള്‍ക്ക് ഉണ്ടായി, ഇന്ന് ചക്കിക്കും: ജയറാം

കോഹ്‌ലിയോ ജയ്സ്വാളോ?, ലോകകപ്പില്‍ തന്റെ ഓപ്പണിംഗ് പങ്കാളി ആരായിരിക്കുമെന്ന് വ്യക്തമാക്കി രോഹിത്

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ക്കെതിരെ ലൈംഗികാരോപണം; നിയമോപദേശം തേടി പൊലീസ്

IPL 2024: ആ ഒറ്റ കാരണം കൊണ്ടാണ് റിങ്കുവിനെ ടീമിൽ എടുക്കാതിരുന്നത്, വിശദീകരണവുമായി അജിത് അഗാർക്കർ

മാളവികയ്ക്ക് മാംഗല്യം; നവനീതിന് കൈപിടിച്ച് കൊടുത്ത് ജയറാം

കൊച്ചിയിൽ നടുക്കുന്ന ക്രൂരത; നടുറോഡില്‍ നവജാതശിശുവിന്‍റെ മൃതദേഹം

ഐപിഎല്‍ 2024: വിജയത്തില്‍ നിര്‍ണായകമായ മാജിക് സ്പെല്‍, ആ രഹസ്യം വെളിപ്പെടുത്തി ഭുവനേശ്വര്‍ കുമാര്‍

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരിച്ചുള്ള സർക്കുലർ റദ്ദാക്കണമെന്ന ഹർജി; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്