പെട്ടെന്ന് ഇങ്ങനെയൊരു സംഭവം, അകത്തും പുറത്തും പ്രശ്‌നം; അന്ന് എന്റെ സിനിമാജീവിതം അവസാനിച്ചെന്നാണ് പലരും കരുതിയത്: ചിമ്പു

തമിഴ് യുവതാരം ചിമ്പുവിന്റെ ഒരു അഭിമുഖം സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്. ഒരിടയ്ക്ക് തനിക്ക് സിനിമാ ജീവിതത്തില്‍ സംഭവിച്ച പ്രതിസന്ധിഘട്ടത്തേക്കുറിച്ചായിരുന്നു നടന്റെ തുറന്നുപറച്ചില്‍.

തന്റെ സിനിമാ ജീവിതം പൂര്‍ണ്ണമായി അവസാനിച്ചെന്ന് പലരും പറഞ്ഞെന്ന് ചിമ്പു പറയുന്നു. എന്നാല്‍ എന്നും തനിക്കൊപ്പം നിലകൊണ്ട ആരാധകരുടെ പിന്തുണയും സ്വയം പ്രചോദനവും മാത്രമാണ് തിരിച്ചുവരവ് സാധ്യമാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.

സത്യത്തില്‍ ആ സമയത്തൊക്കെ ഞാന്‍ വളരെ കഷ്ടത്തിലായിരുന്നു ആ സമയം. ഒന്നും ശരിയാവുന്നുണ്ടായിരുന്നില്ല. ഒന്നന്വേഷിക്കാന്‍ ആരും ഉണ്ടായിരുന്നില്ല. എന്തുചെയ്യണമെന്നോ എങ്ങോട്ട് പോകണമെന്നോ എനിക്ക് അറിയില്ലായിരുന്നു. ഞാന്‍ ഇനി സിനിമയിലുണ്ടാവില്ലെന്നും എന്റെ കഥ കഴിഞ്ഞെന്നും സിനിമാലോകത്ത് പോലുമുള്ള പലരും പറഞ്ഞു.

ഇനിയൊരു സിനിമ ചെയ്യുമോ ഇല്ലയോ എന്ന് എനിക്ക് അറിയില്ലായിരുന്നു. കുഞ്ഞായിരിക്കുമ്പോള്‍ മുതല്‍ അഭിനയിക്കുന്നുണ്ട്. പെട്ടന്ന് ഇങ്ങനെയൊരു സംഭവം നടക്കുന്നു. അകത്തും പുറത്തും പ്രശ്നം. ഇതെല്ലാം എങ്ങനെ പുറത്തുകാണിക്കാനാവും. എനിക്ക് ഞാനല്ലേ തുണയായി നില്‍ക്കാനാവൂ. ഈ പ്രശ്നങ്ങള്‍ മറയ്ക്കാനാണ് ഉച്ചത്തില്‍, കത്തിപ്പടരും പോലെ സംസാരിച്ചത്.’

Latest Stories

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും