എബിച്ചനും ടൈഗറും മെയ് മാസം എത്തുന്നു; 'വരയന്റെ' പുതിയ പോസ്റ്റര്‍

സിജു വില്‍സണ്‍ നായകനാകുന്ന “വരയന്‍” ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്ത്. ചിത്രത്തില്‍ മുഴുനീള കഥാപാത്രമായി എത്തുന്ന നാസ് എന്ന ബെല്‍ജിയന്‍ മലിനോയ്‌സ് ഇനത്തില്‍പ്പെട്ട നായയാണ് സിജുവിനൊപ്പം പോസ്റ്ററില്‍ എത്തിയിരിക്കുന്നത്. ടൈഗര്‍ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ നാസ എത്തുന്നത്. മെയ് 28ന് ആണ് വരയന്‍ റിലീസ് ചെയ്യുന്നത്.

നവാഗതനായ ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഫാദര്‍ ഡാനി കപ്പൂച്ചിന്‍ ആണ് തിരക്കഥ ഒരുക്കുന്നത്. ഹാസ്യത്തിനും ആക്ഷന്‍ രംഗങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന കുടുംബച്ചിത്രമാകും വരയന്‍. സത്യം സിനിമാസിന്റെ ബാനറില്‍ എ. ജി. പ്രേമചന്ദ്രനാണ് ചിത്രം നിര്‍മ്മിക്കുന്നത്. രജീഷ് രാമന്‍ ഛായാഗ്രഹണവം നിര്‍വ്വഹിക്കുന്നു. ബി.കെ. ഹരിനാരായണന്റെ വരികള്‍ക്ക് പ്രകാശ് അലക്‌സ് സംഗീതം ഒരുക്കുന്നു.

ലിയോണ ലിഷോയ്, മണിയന്‍പിള്ള രാജു, ജോയ് മാത്യു, വിജയരാഘവന്‍, ബിന്ദു പണിക്കര്‍, ജയശങ്കര്‍, ജൂഡ് ആന്റണി ജോസഫ്, ഡാവിഞ്ചി, അരിസ്റ്റോ സുരേഷ്, ബൈജു എഴുപുന്ന, അംബിക മോഹന്‍, രാജേഷ് അമ്പലപ്പുഴ, ശ്രീലക്ഷ്മി, ഹരിപ്രശാന്ത്, സുന്ദര്‍ പാണ്ഡ്യന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍.

ചിത്രസംയോജനം-ജോണ്‍കുട്ടി, പ്രോജക്റ്റ് ഡിസൈന്‍-ജോജി ജോസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ബിനു മുരളി, ആര്‍ട്ട്-നാഥന്‍ മണ്ണൂര്‍, വസ്ത്രാലങ്കാരം-സമീറ സനീഷ്, സംഘട്ടനം-ആല്‍വിന്‍ അലക്‌സ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍-കൃഷ്ണ കുമാര്‍, മേക്കപ്പ്-സിനൂപ് രാജ്, സൗണ്ട് ഡിസൈന്‍-വിഘ്‌നേഷ്, കിഷന്‍ & രജീഷ്, സൗണ്ട് മിക്‌സ്-വിപിന്‍ നായര്‍, കൊറിയോഗ്രഫി-സി. പ്രസന്ന സുജിത്ത്, പി.ആര്‍.ഒ-എ.എസ് ദിനേശ്, മീഡിയ പ്രമോഷന്‍സ്-മഞ്ജു ഗോപിനാഥ്, മാര്‍ക്കറ്റിംഗ്-എം.ആര്‍ പ്രൊഫഷണല്‍.

May be an image of 1 person, beard, dog and text that says "Satya IN CINEMAS 28-05-2021 SIJU WILSON & NAAS in CHIEFASSOCIA Satyam Cinemas വരയൻ DIRECTED IJOJOSEP PRODUCEDBYPREMACHANDRAN AG WRITTENBY DANNY CAPUCHIN HARINARAYANAN MURALI SATYAM CINEMAS RELEASE Û JOSEPH ASDNS"

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍