സൈമ അവാർഡ്സ് 2025ലെ മികച്ച നടനുളള വിഭാഗത്തിൽ മമ്മൂട്ടിക്കൊപ്പം ദുൽഖർ സൽമാനും നോമിനേഷൻ. മമ്മൂട്ടി മലയാളത്തിലാണെങ്കിൽ ദുൽഖർ തെലുങ്കിലാണ് മികച്ച നടനാകാനുള്ള മത്സരത്തിനുളളത്. ഭ്രമയുഗം എന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിലെ പ്രകടനത്തിനാണ് മമ്മൂട്ടിയ്ക്ക് നോമിനേഷൻ. മമ്മൂക്കയ്ക്ക് ഒപ്പം ആസിഫ് അലി(കിഷ്കിന്ധാ കാണ്ഡം), ഫഹദ് ഫാസിൽ(ആവേശം), പൃഥ്വിരാജ് (ആടുജീവിതം), ടൊവിനോ തോമസ്(എആർഎം), ഉണ്ണി മുകുന്ദൻ(മാർക്കോ) എന്നിവരും സൈമ അവാർഡ്സിൽ മത്സരരംഗത്തുണ്ട്.
ലക്കി ഭാസ്കർ എന്ന തെലുങ്ക് ചിത്രത്തിലെ പ്രകടനത്തിനാണ് ദുൽഖറിന് നോമിനേഷൻ. തെലുങ്കിൽ വമ്പൻ താരങ്ങൾക്കൊപ്പമാണ് ദുൽഖർ മത്സരിക്കുന്നത്. അല്ലു അർജുൻ (പുഷ്പ 2), ജൂനിയൻ എൻടിആർ(ദേവര), നാനി(സരിപോതാ സനിവാരം), പ്രഭാസ് (കൽക്കി 2898 AD), തേജ സജ്ജ (ഹനുമാൻ) എന്നിവരാണ് ദുൽഖറിനൊപ്പം മികച്ച നടനുളള കാറ്റഗറിയിൽ മത്സരിക്കുന്നത്.
മലയാളത്തിൽ നിന്നും മികച്ച നടിക്കുള്ള സൈമ അവാർഡിൽ ആറ് പേരാണ് മത്സരിക്കുന്നത്. പാർവതി തിരുവോത്ത് (ഉള്ളൊഴുക്ക്), ഉർവശി (ഉള്ളൊഴുക്ക്), സറിൻ ഷിഹാബ് (ആട്ടം), ജ്യോതിർമയി (ബൊഗെയ്ൻവില്ല), മമിത ബൈജു (പ്രേമലു), നസ്രിയ ഫഹദ് (സൂക്ഷ്മദർശിനി) എന്നിവരാണ് ആ താരങ്ങൾ.