എനിക്ക് ലാല്‍ ചെയ്യുന്നതിനേക്കാളും മമ്മൂട്ടി ചെയ്തതാണ് തൃപ്തി ആയത്, തുറന്നു പറഞ്ഞ് സിബി മലയില്‍

മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കുറിച്ച് മനസ്സുതുറന്ന് സംവിധായകന്‍ സിബി മലയില്‍. രണ്ട് പേരും അഭിനയത്തില്‍ പുലര്‍ത്തുന്ന വ്യത്യസ്തതയെപ്പറ്റിയാണ് അദ്ദേഹം അനുഭവം പങ്കുവെച്ച് വ്യക്തമാക്കിയത്.

ലാല്‍ ഒരു പരിശീലനം നേടിയ ഒരു അഭിനേതാവ് അല്ല. അത് കൊണ്ട് തയ്യാറെടുപ്പ് നടത്തി അഭിനയിക്കാന്‍ ലാലിന് പറ്റില്ല. ഞാന്‍ കണ്ടിട്ടില്ല അങ്ങനെ ഒരു തയ്യാറെടുപ്പ് നടത്തുന്നത്. ഷോട്ടിന് മുമ്പും ഷോട്ടിന് ശേഷവും ലാല്‍ വളരെ സാധാരണക്കാരനായ ആളാണ്. ഇമോഷണലായ സീന്‍ എടുക്കുന്നതിന് തൊട്ട് മുമ്പ് പോലും ലാല്‍ വളരെ പ്ലസന്റ് ആയിരിക്കും.

എന്നാല്‍ മമ്മൂട്ടി അങ്ങനെയല്ല. കുറച്ച് കൂടെ സ്‌റ്റൈലസ്ഡ് ആക്ടര്‍ ആണ്. ലാല്‍ കുറച്ച് കൂടി ഇന്‍ബോണ്‍ ആക്ടര്‍ ആണ്. വടക്കന്‍ വീരഗാഥയിലെ ക്യാരക്ടറിനെ മമ്മൂട്ടി അവതരിപ്പിച്ചതിന്റെ ഗാംഭീര്യം ഉണ്ട്. ലാല്‍ അങ്ങനെ ആയിരിക്കില്ല ചെയ്യുന്നത്. പക്ഷെ എനിക്ക് ലാല്‍ ചെയ്യുന്നതിനേക്കാളും മമ്മൂട്ടി ചെയ്തതാണ് തൃപ്തി ആയിയത്. ലാല്‍ എങ്ങനെ ചെയ്യുമെന്ന് നമ്മള്‍ കണ്ടിട്ടുമില്ല.

ഹെവി ക്യാരക്ടര്‍ ആണെങ്കിലും ലാല്‍ ചെയ്യുമ്പോള്‍ സ്‌ട്രെയ്ന്‍ എടുക്കുന്നതായി തോന്നാറില്ല. ദശരഥത്തിലെ അവസാന സീനില്‍ ഇയാളുടെ കൈകള്‍ വിറയ്ക്കുന്നതായി ആളുകള്‍ പറയുന്നുണ്ട്. അത് ഇയാള്‍ ബോധപൂര്‍വം കൈ വിറപ്പിക്കുന്നത് അല്ലല്ലോ.

അത്ര മാത്രം ക്യാരക്ടറിലിലേക്ക് ഇറങ്ങി ചെല്ലുമ്പോഴാണ് അത് സംഭവിക്കുന്നത്, സിബി മലയില്‍ പറഞ്ഞു.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ