ഷൈലോക്കിനെയും ബിഗ് ബ്രദറിനെയും റാഞ്ചി സൂര്യ; സാറ്റ്‌ലൈറ്റ് അവകാശം സ്വന്തമാക്കിയത് വമ്പന്‍ തുകയ്ക്ക്

താരരാജാക്കന്മാരുടേതായി ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുന്ന രണ്ട് ചിത്രങ്ങളാണ് ഷൈലോക്കും ബിഗ്ബ്രദറും. ഷൈലോക്കില്‍ മമ്മൂട്ടി നായകനാകുമ്പോള്‍ ബിഗ്ബ്രദറിലൂടെ ത്രസിപ്പിക്കാനൊരുങ്ങുകയാണ് മോഹന്‍ലാല്‍. ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കേ ചിത്രങ്ങളുടെ സാറ്റ്‌ലൈറ്റ് അവകാശവും വിറ്റു പോയിരിക്കുകയാണ്. വമ്പന്‍ തുകയ്ക്ക് സൂര്യ ടിവിയാണ് ഇരുചിത്രങ്ങളുടെയും സാറ്റ്‌ലൈറ്റ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ വിജയ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് ഒരുക്കുന്ന മൂന്നാമത് ചിത്രമാണ് ഷൈലോക്ക്. മമ്മൂട്ടി ഗ്രേ ഷേഡ് ഉള്ള കഥാപാത്രമായാണ് ചിത്രത്തില്‍ എത്തുന്നത് എന്നാണ് സംവിധായകന്റെ പരാമര്‍ശം. ഒരു നാട്ടിലെ ജനം മുഴുവന്‍ ഷൈലോക്ക് എന്ന് വിളിക്കുന്ന ആളായാണ് മമ്മൂട്ടി സ്‌ക്രീനില്‍ എത്തുന്നത്. ഒരിടവേളക്ക് ശേഷം മമ്മൂട്ടിയുടെ നായികയായി മീനയെത്തുന്ന സിനിമ കൂടിയാണ് ഷൈലോക്ക്. രാജ് കിരണും മുഴുനീള വേഷത്തില്‍ സിനിമയില്‍ ഉണ്ട്. ബിബിന്‍ ജോര്‍ജ്ജ്, ബൈജു സന്തോഷ്, സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍, ഹരിഷ് കണാരന്‍, ജോണ്‍ വിജയ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. അനീഷ് അഹമ്മദും ബിബിന്‍ മോഹനും ചേര്‍ന്നാണ് തിരക്കഥ എഴുതുന്നത്.

ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി സിദ്ധിഖ് രചനയും സംവിധാനവും ചെയ്യുന്ന ചിത്രമാണ് ബിഗ് ബ്രദര്‍. ആക്ഷന്‍ കോമഡി വിഭാഗത്തില്‍ ഒരുങ്ങുന്ന ചിത്രം സിദ്ദിഖിന്റെ എസ്. പിക്‌ചേഴ്‌സ് ആണ് നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ സച്ചിദാനന്ദന്‍ എന്ന കഥാപാത്രത്തെ ആണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ബോളിവുഡ് താരം അര്‍ബാസ് ഖാനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. റജീന, സത്‌ന ടൈറ്റസ്, ജനാര്‍ദ്ദനന്‍, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, ടിനി ടോം, സര്‍ജാനോ ഖാലിദ് എന്നിവരും അഭിനയിക്കുന്നു.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍