ജാക്ക് ഡാനിയലിന്റെ സെറ്റില്‍ ദിലീപിന്റെ 'ശുഭരാത്രി' വിജയാഘോഷം

കെപി വ്യാസന്റെ സംവിധാനത്തില്‍ ദിലീപ് നായകനായെത്തിയ ശുഭരാത്രി തീയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. ചിത്രത്തിന്റെ വിജയം ദിലീപ് തന്റെ പുതിയ ചിത്രമായ ജാക്ക് ഡാനിയലിന്റെ സെറ്റില്‍ കേക്ക് മുറിച്ച് ആഘോഷിച്ചു. തമിഴ് നടന്‍ അര്‍ജ്ജുനും വ്യാസനും വിജയാഘോഷവേളയില്‍ ദിലീപിന് ഒപ്പം ഉണ്ടായിരുന്നു. ആഘോഷചിത്രങ്ങള്‍ ദിലീപ് ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവെച്ചു.

ഈ മാസം ആറിനാണ് ശുഭരാത്രി തിയേറ്ററുകളിലെത്തിയത്. നെടുമുടി വേണു, സായി കുമാര്‍, ഇന്ദ്രന്‍സ്, നാദിര്‍ഷ, അജു വര്‍ഗീസ്, ഹരീഷ് പേരടി, മണികണ്ഠന്‍, സൈജു കുറുപ്പ്, സുധീപ് കോപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രശാന്ത്, ശാന്തി കൃഷ്ണ, ആശ ശരത്, ഷീലു എബ്രാഹം, കെപിഎസി ലളിത, തെസ്‌നി ഖാന്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.

ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് “ജാക്ക് ഡാനിയല്‍”. തമിഴ് നടന്‍ അര്‍ജുനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. എസ് എല്‍ പുരം ജയസൂര്യ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. ജാക്ക് എന്ന് പേരുള്ള മോഷ്ടാവായാണ് ദിലീപ് ചിത്രത്തിലെത്തുന്നത്. അര്‍ജ്ജുന്‍ സാര്‍ജ സിബിഐ ഓഫീസറുടെ വേഷത്തിലും. ആക്ഷന് വളരെ പ്രാധാന്യമുള്ള ചിത്രത്തിനായി പീറ്റര്‍ ഹെയ്ന്‍, കനല്‍ കണ്ണന്‍, മാഫിയ ശശി സുപ്രീം സുന്ദര്‍ എന്നിങ്ങനെ അഞ്ചു സ്റ്റണ്ട് കൊറിയോഗ്രാഫര്‍മാരാണ് ഉള്ളത്. തമീന്‍സ് ഫിലിംസിന്റെ ബാനറില്‍ ഷിബു തമീന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ