ശ്രുതി ഹാസനെ ശല്യം ചെയ്ത് ആരാധകന്‍, അനിഷ്ടം പ്രകടിപ്പിച്ച് താരം; വീഡിയോ ചര്‍ച്ചയാകുന്നു

വിമാനത്താവളത്തില്‍ തന്നെ പിന്തുടര്‍ന്ന് ശല്യം ചെയ്ത ആരാധകനോട് പ്രതികരിച്ച് നടിയും ഗായികയുമായ ശ്രുതി ഹാസന്‍. മുംബൈയില്‍ വിമാനത്താവളത്തിലെത്തിയ താരത്തെ ആരാധകന്‍ പിന്തുടര്‍ന്ന് ശല്യം ശല്യം ചെയ്യുകയായിരുന്നു.

തന്നെ പിന്തുടരുന്ന വ്യക്തിക്കെതിരെ അനിഷ്ടം പ്രകടിപ്പിക്കുന്ന താരത്തിന്റെ വീഡിയോയാണ് ശ്രദ്ധ നേടുന്നത്. വിമാനത്താവളത്തില്‍ വന്നിറങ്ങിയ ശ്രുതി ആദ്യം തന്നെ ഫോട്ടോ എടുക്കാന്‍ അനുവദിക്കുന്നുണ്ട്. എന്നാല്‍ ഫോട്ടോ എടുത്ത ശേഷവും ഇയാള്‍ ശ്രുതിയെ പിന്തുടരുകയായിരുന്നു.

ആരാണ് അയാളെന്ന് ശ്രുതി ഹാസന്‍ ഫൊട്ടോഗ്രാഫര്‍മാരോടും ചോദിക്കുന്നുണ്ട്. എന്തിനാണ് ഇവിടെ നില്‍ക്കുന്നതെന്ന് താരം ചോദിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം. കാറിനടുത്ത് എത്തിയപ്പോഴും അയാള്‍ നടിയുടെ പുറകെ തന്നെയുണ്ട്.

വീണ്ടും ശ്രുതിയോട് സെല്‍ഫി എടുക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ തനിക്ക് താങ്കള്‍ ആരാണെന്ന് അറിയില്ല എന്ന് മാന്യമായി നടി വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. മറ്റ് ആരാധകരും നടിയെ പിന്തുണച്ച് രംഗത്ത് എത്തിയിട്ടുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ