കമല്‍ ഹാസനൊപ്പം പ്രചാരണ പരിപാടികളില്‍ ശ്രുതിയും? പ്രതികരിച്ച് താരം

സിനിമയില്‍ സജീവമായി നില്‍ക്കേ രാഷ്ട്രീയത്തില്‍ പ്രവേശിച്ച നിരവധി താരങ്ങളുണ്ട് തെന്നിന്ത്യയില്‍. ദളപതി വിജയ്‌യുടെ രാഷ്ട്രീയ പ്രഖ്യാപനത്തിനായാണ് തമിഴകം ഇപ്പോള്‍ കാത്തിരിക്കുന്നത്. ഇതിനിടെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട ചോദ്യത്തിന് നടി ശ്രുതി ഹാസന്‍ നല്‍കിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്.

ശ്രുതിയുടെ പിതാവും താരവുമായ കമല്‍ ഹാസന്‍ ഒരേസമയം സിനിമയിലും അദ്ദേഹം രൂപീകരിച്ച പാര്‍ട്ടി മക്കള്‍ നീതി മയ്യത്തിന്റെ പ്രവര്‍ത്തനങ്ങളിലും സജീവമാണ്. വരുന്ന തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് പിതാവിനൊപ്പം മക്കള്‍ നീതി മയ്യത്തിന്റെ പ്രചാരണ പരിപാടികളില്‍ ശ്രുതി പങ്കെടുക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.

ഈ വാര്‍ത്തകളോട് എല്ലാമാണ് ശ്രുതി ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്. പുതിയ ചിത്രങ്ങളുടെ തിരക്കിലാണ് താന്‍ എന്നാണ് ശ്രുതി ഹാസന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഈ മേഖലയില്‍ തന്നെയാണ് തന്റെ താല്‍പര്യമെന്നും അവര്‍ പറഞ്ഞു.

നല്ല സിനിമകളുടെ ഭാഗമായി കരിയര്‍ കെട്ടിപ്പടുക്കാനാണ് ആഗ്രഹിക്കുന്നത്. രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ താല്‍പര്യമില്ലെന്നും ശ്രുതി ഹാസന്‍ വ്യക്തമാക്കി. അതേസമയം, ‘സലാര്‍’ ആണ് ശ്രുതി ഹാസന്റെതായി റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയായാണ് താരം എത്തുന്നത്.

Latest Stories

എച്ച്ഡി രേവണ്ണയ്ക്ക് ജാമ്യം ലഭിച്ചു; ഉപാധികളോടെ ജാമ്യം അനുവദിച്ചത് അതിജീവിത മൊഴിമാറ്റിയതോടെ

കാമുകിമാരല്ല മാപ്പ് ചോദിക്കണ്ടത്, ഞങ്ങളുടെ ക്ഷേത്രത്തില്‍ വന്ന് സല്‍മാന്‍ ക്ഷമ പറയണം: ബിഷ്ണോയ് സമുദായം

ഭര്‍ത്താവ് കുര്‍ക്കുറേ വാങ്ങി നല്‍കിയില്ല; വിവാഹ മോചനം തേടി യുവതി

നസ്‌ലെന്‍ പോപ്പുലർ യങ് സ്റ്റാർ ആവുമെന്ന് അന്നേ പറഞ്ഞിരുന്നു; ചർച്ചയായി പൃഥ്വിയുടെ വാക്കുകൾ

ഈ ഇന്ത്യൻ പ്രീമിയർ ലീഗ് ഒകെ വെറും വേസ്റ്റ്, പുതിയ തലമുറ ടെസ്റ്റ് ക്രിക്കറ്റ് കളിക്കാൻ ആഗ്രഹിക്കൂ; കാരണങ്ങൾ നികത്തി ദിലീപ് വെങ്‌സർക്കാർ

150 പവനും കാറും വേണം; നവവധുവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത് സ്ത്രീധനം കുറഞ്ഞുപോയതിന്റെ പേരില്‍

തേപ്പ് കിട്ടിയോ? സെയ്ഫിന് ഇതെന്തുപറ്റി? 'കരീന' എന്ന് എഴുതിയ ടാറ്റൂ മായ്ച്ച് താരം! ചര്‍ച്ചയാകുന്നു

IPL 2024: അവൻ ഉള്ളിടത് ഞങ്ങൾ വേണ്ട, മുംബൈ ഇന്ത്യൻസ് പരിശീന സെക്ഷനിൽ നടന്നത് അപ്രതീക്ഷിത സംഭവങ്ങൾ; ഞെട്ടലിൽ ആരാധകർ

തബു ഹോളിവുഡിലേക്ക്; ഒരുങ്ങുന്നത് 'ഡ്യൂൺ പ്രീക്വൽ'

മഞ്ഞപ്പിത്തം; നാല് ജില്ലകളിൽ ജാഗ്രത നിർദ്ദേശവുമായി ആരോഗ്യവകുപ്പ്