'ഈസ് ഇറ്റ് ഓവര്‍? ദെന്‍ പ്ലേ ക്രിക്കറ്റ്'; ഇംഗ്ലീഷ് സംസാരിച്ചു ചിരിപ്പിച്ച് സൗബിന്‍; കുമ്പളങ്ങി ലൊക്കേഷന്‍ വീഡിയോ

മലയാള സിനിമയിലെ യുവതാരനിരയെ അണി നിരത്തി ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ മധു സി നാരായണന്‍ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്‌സ് മികച്ച അഭിപ്രായം നേടി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. സിനിമാരംഗത്തെ പ്രമുഖരുള്‍പ്പെടെ ധാരാളം പേരാണ് സിനിമയെ പ്രശംസിച്ച് രംഗത്തെത്തിയത്. വിജയകരമായി പ്രദര്‍ശനം തുടരുമ്പോള്‍ ചിത്രത്തിലെ രസകരമായ കാഴ്ച്ചകളും അഭിനേതാക്കളുടെ പ്രതികരണവുമുള്‍പ്പെടുത്തി പുതിയ വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

ഡബ്ബിംഗ് സ്റ്റുഡിയോയാണ് ആദ്യം വീഡിയോയിലുള്ളത്. ഇവിടുത്തെ രസകരമായ കാഴ്ച്ചകള്‍ക്കൊപ്പം അഭിനേതാക്കളായ അന്ന, ശ്രീനാഥ് ഭാസി, മാത്യു, സുരാജ് എന്നിവര്‍ തങ്ങളുടെ സിനിമ അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്നതും വീഡിയോയില്‍ കാണാം. ചിത്രത്തിന്റെ ലൊക്കേഷന്‍ കാഴ്ചകളും വീഡിയോയിലുണ്ട്. സൗബിന്റെ കയ്യിലെ ടാറ്റൂ മറക്കാന്‍ നടത്തുന്ന ശ്രമങ്ങളാണ് ഇവിടെ കാണുന്നത്. ഗൗരവത്തോടെ ഇംഗ്ലീഷ് സംസാരിക്കുന്ന സൗബിന്‍ കാഴ്ചക്കാരില്‍ ചിരിയുണര്‍ത്തുന്നു. ശ്യാം പുഷ്‌കരനാണ് വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്.

ചിത്രം റിലീസ് ചെയ്ത് നാലാഴ്ച കൊണ്ട് തന്നെ 28 കോടി രൂപയോളം ചിത്രം കളക്റ്റ് ചെയ്തിരുന്നു. നാലാഴ്ച കൊണ്ട് 14 കോടി രൂപയാണ് കേരളത്തില്‍ നിന്നു മാത്രം നേടിയത്. കേരളത്തില്‍ നിന്നു മാത്രമായി ഈ വര്‍ഷം ഏറ്റവുമധികം കളക്ഷന്‍ നേടിയ സിനിമയെന്ന സവിശേഷതയും “കുമ്പളങ്ങി നൈറ്റ്‌സ്” സ്വന്തമാക്കുകയാണ്. ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ്, വര്‍ക്കിംഗ് ക്ലാസ് ഹീറോ എന്നിവയുടെ ബാനറില്‍ നസ്രിയയും ഫഹദ് ഫാസിലും ദിലീഷ് പോത്തനും ശ്യാം പുഷ്‌കറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

Latest Stories

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

സഞ്ജു ഇല്ലാതെ കരീബിയൻ ദ്വീപിലേക്ക് വിമാനം പറക്കരുത്, അവൻ ഇല്ലെങ്കിൽ ആ യാത്ര കൊണ്ട് പ്രയോജനം ഇല്ല; രാജസ്ഥാൻ നായകനെ പുകഴ്ത്തി ഇതിഹാസം

സൈഡ് നല്‍കിയില്ല, കെഎസ്ആര്‍ടിസി തടഞ്ഞ് ആര്യ രാജേന്ദ്രന്‍; കേസെടുത്ത് പൊലീസ്

ഭാഷ അറിയാതെ ഡയലോഗ് പറയുമ്പോൾ അതിന്റെ ഇമോഷൻ കിട്ടില്ല: നസ്‌ലെന്‍

എനിക്ക് വിരാട് കോഹ്‌ലിയിൽ നിന്ന് പഠിക്കാൻ ആഗ്രഹം അത് മാത്രം, തുറന്നടിച്ച് ഗൗതം ഗംഭീർ

'ഇത്രയും കാലം നല്‍കിയ മുന്‍ഗണന ഇനി അവന് നല്‍കേണ്ടതില്ല'; ബിസിസിഐയോട് ഇര്‍ഫാന്‍ പത്താന്‍

ഗൂഗിള്‍ പരസ്യത്തിന് 100 കോടിയിലധികം ഇറക്കി ബിജെപി; കോണ്‍ഗ്രസ് 49 കോടി; ഞെട്ടിച്ച് ഡിഎംകെയും; എല്ലാവര്‍ക്കും പ്രിയം തമിഴകത്തെ; ബിജെപി ലക്ഷ്യമിട്ടത് സൗത്ത് ഇന്ത്യ

മുന്നണിയുടെ വിശ്വാസ്യതയെ ബാധിച്ചു; ഇപിയ്‌ക്കെതിരെ സിപിഐയും രംഗത്ത്

ചിരിപ്പിക്കാൻ അൽത്താഫും അനാർക്കലിയും; 'മന്ദാകിനി' ട്രെയ്‌ലർ പുറത്ത്

ഇസ്രയേലിന്റെ സുരക്ഷ അപകടത്തില്‍; സംരക്ഷിക്കാന്‍ അമേരിക്ക ബാധ്യസ്ഥര്‍; 9500 കോടി ഡോളറിന്റെ സഹായവും 1500 കോടി ഡോളറിന്റെ ആയുധവും നല്‍കി ബൈഡന്‍