ചെന്നൈയില്‍ പടക്കം കത്തിച്ച് കേരളം വരെ ഓടി ശോഭന; ദീപാവലി വീഡിയോ വൈറല്‍

ദീപാവലി ആഘോഷത്തിന്റെ ദൃശ്യങ്ങളുമായി നടി ശോഭന. പടക്കം പൊട്ടിക്കാന്‍ ശ്രമിക്കുന്ന വീഡിയോയാണ് ശോഭന പങ്കുവച്ചത്. പടക്കത്തിന് തീകൊളുത്തി തിരിഞ്ഞോടുന്ന ശോഭനയെയാണ് വീഡിയോയില്‍ കാണാനാവുക. ഒടുവില്‍ മൂന്ന് തവണ ശ്രമിച്ചിട്ടാണ് പടക്കം പൊട്ടിയത്.

തനിക്ക് ഒട്ടും പേടിയില്ല എന്ന് അര്‍ത്ഥം വരുന്ന ‘ജുജുബി’ എന്ന് പറഞ്ഞാണ് ശോഭന വീഡിയോ തുടങ്ങുന്നത് എങ്കിലും നല്ല പേടിയാണ് എന്ന് ഓട്ടം കണ്ടാല്‍ അറിയാം. തനിക്ക് ഇത് ചെയ്തു തന്നിരുന്ന തന്റെ പഴയ ബാച്ചിലെ കുട്ടികളെ ഈ വേളയില്‍ ഓര്‍ക്കുന്നു എന്നും ശോഭന വീഡിയോയ്ക്ക് ക്യാപ്ഷനായി കുറിച്ചിട്ടുണ്ട്.

‘ഇത്രേം ധൈര്യം ഞങ്ങള്‍ ചാള്‍സ് ശോഭരാജില്‍ മാത്രമേ കണ്ടിട്ടുള്ളൂ ചേച്ചീ, സിവനേ ഇതേത് ജില്ല, ആ ഓട്ടം, ഓട്ടം കൊള്ളാരുന്നു ദീപാവലി ആശംസകള്‍, നാഗവല്ലിയായി ഞങ്ങളെ പേടിപ്പിച്ച ടീം ആണ് ഈ ഓടുന്നത്, ചെന്നൈയില്‍ പടക്കം കത്തിച്ച് കേരളം വരെ ഓടിയല്ലോ’ എന്നിങ്ങനെയുള്ള കമന്റുകളാണ് പോസ്റ്റിന് താഴെയെത്തുന്ന കമന്റുകള്‍.

അതേസമയം, ‘വരനെ ആവശ്യമുണ്ട്’ ആണ് ശോഭനയുടെതായി ഒടുവില്‍ തിയേറ്ററിലെത്തിയ ചിത്രം. സിനിമ വിട്ട് തന്റെ നൃത്ത വിദ്യാലയവും പരിപാടികളുമായി തിരക്കിലാണ് ശോഭന ഇപ്പോള്‍. അടുത്തിടെ കേരളീയം പരിപാടിയില്‍ താരം മുഖ്യാതിഥിയായി എത്തിയിരുന്നു.

Latest Stories

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം