പൃഥ്വിരാജിനൊപ്പം ശിവണ്ണ എത്തും; ആ റിപ്പോര്‍ട്ടുകള്‍ സത്യം തന്നെ, പ്രതികരിച്ച് ശിവ രാജ്കുമാര്‍

നിമിഷങ്ങള്‍ മാത്രമുള്ള കാമിയോ റോളിലെത്തി ‘ജയിലര്‍’ ചിത്രത്തില്‍ കന്നഡ താരം ശിവ രാജ്കുമാര്‍ പ്രേക്ഷകരെ വിസ്മയിപ്പിച്ചിരുന്നു. കേരളത്തിലും താരത്തിന് ഏറെ കൈയ്യടി ലഭിച്ചിരുന്നു. പ്രേക്ഷകരുടെ ആവേശമായി മാറിയ ശിവ രാജ്കുമാര്‍ ഇനി മലയാളത്തിലേക്കും എത്തുകയാണ്.

പൃഥ്വിരാജിന്റെ പുതിയ ചിത്രത്തില്‍ ശിവണ്ണയും കഥാപാത്രമായി ഉണ്ടാകും എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇക്കാര്യം ശിവണ്ണ ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുകയാണ്. വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

”എനിക്ക് പൃഥ്വിരാജിന് വളരെ ഇഷ്ടമാണ്, സിനിമയുടെ പേര് അറിയില്ല, എന്നാല്‍ അത് സംഭവിക്കുകയാണ്” എന്നാണ് ശിവ രാജ്കുമാര്‍ വ്യക്തമാക്കിയത്. അതേസമയം ഏതായിരിക്കും ഈ ചിത്രമെന്ന് ഇതുവരെ തീര്‍ച്ചയായിട്ടില്ല. പൃഥ്വിരാജ് ഒരുക്കാനിരിക്കുന്ന ‘എമ്പുരാന്‍’, ‘ടൈസണ്‍’ എന്നീ ചിത്രങ്ങളുടെ പേരാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു കേള്‍ക്കുന്നത്.

ഹോംബാലെ ഫിലിംസിന് വേണ്ടി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ ചിത്രമാണ് ടൈസണ്‍. സെപ്റ്റംബറിലാണ് എമ്പുരാന്റെ ഷൂട്ടിംഗ് ആരംഭിക്കാന്‍ പോകുന്നത്. അതേസമയം, നേരത്തേ ജയിലറിന്റെ പ്രചാരണത്തിനിടെ ചിത്രത്തിനും തന്റെ കഥാപാത്രത്തിനും കേരളത്തിലെ പ്രേക്ഷകര്‍ നല്‍കിയ സ്വീകരണത്തിന് ശിവരാജ് കുമാര്‍ നന്ദി പറഞ്ഞിരുന്നു.

കന്നഡയിലെ സൂപ്പര്‍ താരം രാജ്കുമാറിന്റെ മകനാണ് ശിവ രാജ്കുമാര്‍. ശിവ രാജ്കുമാറിന്റെ ആദ്യ തമിഴ് സിനിമയാണ് ജയിലര്‍. ധനുഷിന്റെ ‘ക്യാപ്റ്റന്‍ മില്ലര്‍’ സിനിമയിലും ശിവ രാജ്കുമാര്‍ ഒരു നിര്‍ണായക വേഷത്തില്‍ എത്തുന്നുണ്ട്. അന്തരിച്ച പുനീത് രാജ്കുമാര്‍ സഹോദരനാണ്.

Latest Stories

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി